നെയ്‌പത്തിരി

1. വെള്ളം – ഒന്നരക്കപ്പ്

2. അരിപ്പൊടി – ഒരു കപ്പ്

തേങ്ങ ചുരണ്ടിയത് – ഒരു വലിയ സ്പൂൺ

പെരുംജീരകം – ഒരു ചെറിയ സ്പൂൺ

ചുവന്നുള്ളി അരിഞ്ഞത് – രണ്ടു ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

3. വെളിച്ചെണ്ണ – പാകത്തിന്

പാകം ചെയ്യുന്ന വിധം

വെള്ളം നന്നായി തിളപ്പിക്കുക.ഇതിലേക്ക് അരിപ്പൊടിയും തേങ്ങയും പെരുംജീരകവും ചുവന്നുള്ളി അരിഞ്ഞതും ഉപ്പും ചേർത്തു മയത്തിൽ വാട്ടിക്കുഴ യ്ക്കണം.ചെറിയ ഉരുളകളാക്കി കൈയിൽ വച്ചു പരത്തി ചൂടായ എണ്ണയിൽ വറുത്തെടുക്കുക.