• Home
  • Pachakam
  • പനീര്‍ കാപ്‌സിക്കം മസാല

പനീര്‍ കാപ്‌സിക്കം മസാല

കാപ്‌സിക്കം - 1
ഉള്ളി - 1
തക്കാളി - 3
വെള്ളം - ഒന്നര കപ്പ്
വെളുത്തുള്ളി ( തൊലികളഞ്ഞത്) - 4 അല്ലി
എണ്ണ - 3 ടേബിള്‍സ്പൂണ്‍
ജീരകം - 1 ടീസ്പൂണ്‍
ഉപ്പ് - പാകത്തിന്
ചുവന്ന മുളക് പൊടി - 1 ടേബിള്‍സ്പൂണ്‍
പനീര്‍ ക്യൂബ് - 1 കപ്പ്
കസൂരി മേത്തി(ഉലുവ ഇല) - 1 ടേബിള്‍സ്പൂണ്‍

തയാറാക്കുന്ന വിധം

ഒരു വലിയ കാപ്‌സിക്കം എടുത്ത് രണ്ടായി മുറിക്കുക. അതിനകത്തുള്ള വെളുത്ത ഭാഗം കുരു സഹിതം നീക്കം ചെയ്യുക.അധികം കനം കുറയ്ക്കാതെ 2-ഇഞ്ച് നീളത്തില്‍ മുറിയ്ക്കുക.വലിയ ഒരു ഉള്ളി എടുത്ത് മുകള്‍ ഭാഗവും താഴ് ഭാഗവും കളയുക.തൊലി കളയുക, കട്ടി കൂടുതലാണെങ്കില്‍ ആദ്യത്തെ പാളി നീക്കം ചെയ്യുക.രണ്ടായി മുറിക്കുക വീണ്ടും നീളത്തില്‍ മുറിക്കുക.പാളികള്‍ വേര്‍തിരിച്ച് ഇടത്തരം കഷ്ണങ്ങളാക്കുക.പ്രഷര്‍ കുക്കറില്‍ വെള്ളം എടുക്കുക.ഇതില്‍ തക്കാളി ഇട്ട് 1 വിസില്‍ അടിക്കുന്നത് വരെ പാകം ചെയ്യുക.പ്രഷര്‍ തീര്‍ന്നതിന് ശേഷം അടപ്പ് തുറക്കുക.തക്കാളി ഒരു പ്ലേറ്റിലേക്ക് മാറ്റുക , പതിനഞ്ച് മിനുട്ട്‌നേരം തണുക്കാന്‍ അനുവദിക്കുക.ഇതിന്റെ തൊലി കളഞ്ഞ് എടുക്കുക.തക്കാളി ഒരു മിക്‌സിയില്‍ ഇടുക. വെളുത്തുള്ളി അല്ലികള്‍ കൂടി ചേര്‍ത്ത് നന്നായി അരച്ചെടുക്കുക.ചൂടാക്കിയ പാനില്‍ എണ്ണ ഒഴിക്കുക.ജീരകമിട്ട് പൊട്ടിക്കുക. അരിഞ്ഞ ഉള്ളി ഇതിലേക്ക് ഇട്ട് ബ്രൗണ്‍ നിറമാകുന്നത് വരെ 2-3 മിനുട്ട് നേരം ഉയര്‍ന്ന തീയില്‍ വഴട്ടുക.അരിഞ്ഞ കാപ്‌സിക്കം ഇതിലേക്കിട്ട് നന്നായി ഇളക്കുക.2 മിനുട്ട് പാകമാകാന്‍ വയ്ക്കുക 20. തക്കാളി മിശ്രിതം ചേര്‍ത്ത് നന്നായി ഇളക്കുക.ഒരു മിനുട്ട് പാകമാകാന്‍ വയ്ക്കുക.ഉപ്പും മുളക് പൊടിയും ചേര്‍ത്ത് നന്നായി ഇളക്കുക.പനീര്‍ ക്യൂബുകള്‍ ചേര്‍ക്കുക.കസൂരി മേത്തി ചേര്‍ത്ത് നന്നായി ഇളക്കുക.ഒരു മിനുട്ട് നേരം അടച്ച് വയ്ക്കുക 26. പാകമായാല്‍ ഒരു പാത്രത്തിലേക്ക് മാറ്റുക.കസൂരി മേത്തി കൊണ്ട് അലങ്കിരിക്കുക.ചൂടോടെ വിളമ്പുക.