• Home
  • Pachakam
  • പനീര്‍ ടിക്ക പാനിൽ തയാറാക്കാം

പനീര്‍ ടിക്ക പാനിൽ തയാറാക്കാം

ചേരുവകൾ
പനീർ - 1 പായ്ക്കറ്റ് (സമചതുര കഷണങ്ങളായി അരിഞ്ഞത്)
കാപ്സിക്കം - 2 ( 1 പച്ച , 1 ചുവപ്പ്ചതുര കഷണങ്ങളായി അരിഞ്ഞത് )
തൈര് - 1 കപ്പ്
ഇഞ്ചി പേസ്റ്റ് - ½ ടീസ്പൂൺ
വെളുത്തുള്ളി പേസ്റ്റ് - ½ ടീസ്പൂൺ
മഞ്ഞൾ പൊടി - ½ ടീസ്പൂൺ
മുളകുപൊടി - ½ ടീസ്പൂൺ
കടലമാവ് - 2 സ്പൂൺ
ജീരകം പൊടി - ½ ടീസ്പൂൺ
അംച്യൂർ പൊടി - ½ ടീസ്പൂൺ
ഗരം മസാല പൊടി - ½ ടീസ്പൂൺ
നാരങ്ങ നീര് - ½ മല്ലി - അര കപ്പ് (നന്നായി നുറുക്കിയത് )
ചാറ്റ് മസാല - 1 ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിനു ഉള്ളി - 2 (ചതുര കഷണങ്ങളാക്കി മുറിച്ചത് )
സ്കയുവർ
തയാറാക്കുന്ന വിധം

ഒരു ബൗളിൽ തൈര് ,മഞ്ഞൾപ്പൊടി,മുളക് പൊടി എന്നിവ നന്നായി യോജിപ്പിച്ചു വയ്ക്കുക. ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ,ചാറ്റ് മസാല ,ഗരം മസാല എന്നിവ ചേർക്കുക. അംച്യൂർ പൊടിയും ജീരകവും കൂടി ചേർത്ത് യോജിപ്പിക്കുക. മല്ലിയിലയും കൂടി ചേർത്ത് യോജിപ്പിക്കുക. കടലമാവ് കൂടി ചേർത്ത് നന്നായി യോജിപ്പിക്കുക. ഉപ്പ് ചേർക്കുക.ഇതിലേക്ക് പകുതി നാരങ്ങാ പിഴിഞ്ഞ് ചേർക്കുക. എല്ലാം നന്നായി യോജിപ്പിക്കുക. ഉള്ളിയും ചുവപ്പ് ,പച്ച ക്യാപ്‌സിക്കം എന്നിവ ചേർക്കുക. ഇതിലേക്ക് പനീർ ചേർക്കുക. എല്ലാം നന്നായി കോട്ട് ചെയ്യുക.ഉള്ളിയും ക്യാപ്സിക്കവും നന്നായി യോജിച്ചുവെന്ന് ഉറപ്പാക്കുക. മാരിനേറ്റ്‌ ചെയ്യാനായി 30 മിനിറ്റ് വയ്ക്കുക. സ്ക്യുവർ എടുത്തു മാറിനേറ്റ് ചെയ്ത കഷണങ്ങൾ വച്ച ശേഷം വീണ്ടും കോട്ട് ചെയ്യുക. സ്റ്റൗ കത്തിച്ചു പാൻ വയ്ക്കുക. ഒരു സ്പൂൺ എന്ന പാനിലേക്ക് ഒഴിക്കുക. സ്‌കുവർ അതിന്റെ മുകളിൽ വച്ച് വേവിക്കാൻ വയ്ക്കുക. പനീറിന്റെയും പച്ചക്കറികളുടെയും എല്ലാ വശങ്ങളും വേകാനായി സ്കുവർ തിരിച്ചു കൊടുക്കുക. സ്വർണ നിറമാകുന്നതുവരെ വേവിക്കുക.സ്കുവരിൽ നിന്നും പനീറും ഉള്ളിയും ക്യാപ്സിക്കവും മാറ്റുക. ചൂടോടെ വിളമ്പുക.