• Home
  • Sports
  • നൊവാക് ദ്യോകോവിച്ചിന് ഏഴാം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ്
novak djokovic

നൊവാക് ദ്യോകോവിച്ചിന് ഏഴാം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് കിരീടം

മെല്‍ബണ്‍: സ്‌പെയിനിന്റെ റാഫേല്‍ നദാലിനെ വീഴ്ത്തി ലോക ഒന്നാം സീഡ് സെര്‍ബിയന്‍ താരം നൊവാക് ദ്യോക്കോവിച്ചിന് ഓസ്‌ട്രേലിയന്‍ ഓപണ്‍ കിരീടം.നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ച ഇദ്ദേഹം കരിയറിലെ ഏഴാം ഓസ്‌ട്രേലിയന്‍ ഓപണ്‍ കിരീടം നേടി റെക്കോഡ് സ്വന്തമാക്കി, ആറു വീതം കിരീടങ്ങള്‍ നേടിയിട്ടുള്ള ഇതിഹാസ താരങ്ങളായ റോയ് എമേഴ്‌സണ്‍, റോജര്‍ ഫെഡറര്‍ എന്നിവരെയാണ് ജോക്കോവിച്ച് മറികടന്നത്. ജോക്കോവിച്ചിന്റെ 15ാം ഗ്രാന്‍സ്‌ലാം കിരീടനേട്ടമാണിത്. അമേരിക്കന്‍ താരം പീറ്റ് സാംപ്രസിനെ മറികടന്ന് മൂന്നാമതെത്തുകയും ചെയ്തു. സമകാലികരായ റോജര്‍ ഫെഡറര്‍(20), റാഫേല്‍ നദാല്‍(17) എന്നിവരാണ് ജോകോവിച്ചിനു മുന്നിലുള്ളത്.ശക്തമായ സര്‍വുകളിലൂടെ തുടക്കം മുതലേ പിടിമുറുക്കിയ സെര്‍ബിയന്‍ താരം പൊരുതാന്‍ പോലും അനുവദിക്കാതെയാണ് നദാലിനെ കീഴടക്കിയത്. ഇതാദ്യമായാണ് ഒരുതാരം ഏഴു തവണ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ മുത്തമിടുന്നത്. ദ്യോകോയുടെ പതിനഞ്ചാം ഗ്രാന്‍ഡ് സ്ലാം കിരീടം കൂടിയാണിത്. ഇതാദ്യമായാണ് ഫൈനലില്‍ നദാല്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍ക്കുന്നത്. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ വലിയ ചരിത്രം പറയാനില്ലാത്ത നദാല്‍ 2009 ല്‍ മാത്രമാണ് കരീടം സ്വന്തമാക്കിയിട്ടുള്ളത്. 2008, 2011, 2012, 2013, 2015, 2016, വര്‍ഷങ്ങളിലാണ് സെര്‍ബിയന്‍ താരത്തിന്റെ നേട്ടം.

Recent Updates