• Home
  • News
  • ജിയോ ഐ.എസ്.ആര്‍.ഒയുമായി കൈകോര്‍ക്കുന്നു;ടവര്‍ ഇല്ലാത്ത മുക്കിലും മൂലയിലും ഇന്റര

ജിയോ ഐ.എസ്.ആര്‍.ഒയുമായി കൈകോര്‍ക്കുന്നു;ടവര്‍ ഇല്ലാത്ത മുക്കിലും മൂലയിലും ഇന്റര്‍നെറ്റ്

ന്യൂഡല്‍ഹി: ഉപഗ്രഹങ്ങളുടെ സഹായത്താല്‍ ഇന്ത്യയിലെ ഗ്രാമങ്ങളില്‍ അടക്കം എല്ലായിടത്തും ഇന്റര്‍നെറ്റ് എത്തിക്കാന്‍ തയ്യാറായി റിലയന്‍സ് ജിയോ. ഇതിനായി ഐഎസ്ആര്‍ഒയുടെ സഹായമടക്കം തേടുകയാണ് മുകേഷ് അംബാനി. ഇതിനുപുറമെ അമേരിക്കന്‍ വാര്‍ത്താവിനിമയ കമ്പനിയായ ഹ്യൂസ് കമ്മ്യൂണിക്കേഷന്‍സുമായി ചേര്‍ന്ന്് പദ്ധതി നടപ്പിലാക്കുന്നത്. യുഎസില്‍ സ്ാറ്റ്‌ലൈറ്റ് വഴി ഇന്റര്‍നെറ്റ്, ടെലിവിഷന്‍ പ്രക്ഷേപണം നടത്തുന്ന കമ്പനിയാണ് ഹ്യൂസ് കമ്മ്യൂണിക്കേഷന്‍സ്.

ഐ.എസ്.ആര്‍.ഒയുടെ സാറ്റലൈറ്റുകളും ഹ്യൂസിന്റെ സാങ്കേതിക വിദ്യകളും ഉപയോഗിച്ച് ഇന്റര്‍നെറ്റ് സേവനം വ്യാപമാക്കാന്‍ കഴിയുമെന്ന് ജിയോ പ്രതീക്ഷിക്കുന്നു. ടെലിഫോണ്‍ സേവനം ഇതുവരെ ലഭ്യമാക്കാന്‍ കഴിയാത്ത ഗ്രാമങ്ങളില്‍പ്പോലും ഇത്തരത്തില്‍ എത്താന്‍ കഴിയും.

വ്യത്യസ്ത ഭൂപ്രകൃതിയുടെ ഫലമായി മൊബൈല്‍ ടവറുകള്‍ക്ക് എത്താന്‍ പറ്റിയിട്ടില്ലാത്ത മലയോര പ്രദേശങ്ങളിലും ദ്വീപുകളിലുമുള്‍പ്പെടെ 400 വിദൂര പ്രദേശങ്ങളില്‍ പദ്ധതി നടപ്പാക്കും. ഇത് കുറഞ്ഞ ചിലവില്‍ ജിയോയ്ക്ക് രാജ്യവ്യാപകമായുള്ള നെറ്റ്‌വര്‍ക്ക് കവറേജ് നേടിക്കൊടുക്കാനും വഴിയൊരുക്കും.

പദ്ധതി പ്രാവര്‍ത്തികമാവുന്നപക്ഷം ഇത്തരത്തില്‍ 4ജി സേവനം ലഭ്യമാക്കുന്ന ആദ്യ നെറ്റ്‌വര്‍ക്ക് ജിയോ ആവും. റിപ്പോര്‍ട്ടുകള്‍ പ്രകാരം മുംബൈയിലും നാഗ്പൂരിലും സാറ്റലൈറ്റ് സ്റ്റേഷനുകളും, ലേയിലും പോര്‍ട്ട്‌ബ്ലെയറിലും മിനി-ഹബ്ബുകളും സ്ഥാപിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. അങ്ങനെയെങ്കില്‍ ജമ്മു-കശ്മീര്‍, ഉത്തരാഖണ്ഡ്, ആന്റമാന്‍-നിക്കോബാര്‍, ലക്ഷദ്വീപ് എന്നീ സ്ഥലങ്ങളില്‍ കൂടുതല്‍ നെറ്റ്‌വര്‍ക്ക് കവറേജ് ലഭ്യമാകും.