• Home
  • News
  • കനത്ത മൂടൽ മഞ്ഞും ശക്തമായ ഹ്യൂമിഡിറ്റിയും അനുഭവപ്പെടാൻ സാധ്യത

കനത്ത മൂടൽ മഞ്ഞും ശക്തമായ ഹ്യൂമിഡിറ്റിയും അനുഭവപ്പെടാൻ സാധ്യത

ദോഹ: ഖത്തറിൽ പലയിടങ്ങളിലും ഇന്ന് രാത്രി മുതൽ നാളെ രാവിലെ വരെ കനത്ത മൂടൽ മഞ്ഞും ശക്തമായ ഹ്യൂമിഡിറ്റിയും അനുഭവപ്പെടാൻ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

തീരപ്രദേശങ്ങളിൽ ശക്തമായ മൂടൽ മഞ്ഞിന് സാധ്യതയുണ്ട്. തീര ദേശങ്ങളിൽ കാറ്റിന് മണിക്കൂറിൽ 3 നോട്ടിക്ക് മൈലിനും 12 നോട്ടിക്ക് മൈലിനും ഇടയിൽ വേഗത ഉണ്ടായിരിക്കും. മൂടൽ മഞ്ഞുള്ള സമയങ്ങളിൽ ദൂര കാഴ്ച കുറവായിരിക്കും. ഇന്ന് രാത്രി രാജ്യത്ത് അനുഭവപ്പെടുന്ന ഏറ്റവും കൂടിയ താപനില 32 ഡിഗ്രി സെൽഷ്യസ് ആയിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.