• Home
  • Sports
  • വിൻഡീസിന് രണ്ടാം തോൽവി
west indiess world cup

വിൻഡീസിന് രണ്ടാം തോൽവി

സതാംപ‌്ടൺ:വേൾഡ് കപ്പിൽ നാല‌് കളിയിൽ രണ്ടാമത്തെ തോൽവിയാണ‌് വിൻഡീസ‌് വഴങ്ങിയത‌് ജോ റൂട്ട‌് വെസ‌്റ്റിൻഡീസിനെ തകർത്തു. ബാറ്റ‌ിലും പന്തിലും തിളങ്ങിയ റൂട്ട‌് ഇംഗ്ലണ്ടിന‌് എട്ട‌് വിക്കറ്റ‌് ജയമൊരുക്കി. . ജയത്തോടെ ഇംഗ്ലണ്ട‌് ഒരടി മുന്നേറി.ആദ്യം ബാറ്റ‌് ചെയ‌്ത വിൻഡീസ‌് 44.4 ഓവറിൽ 212ന‌് പുറത്തായി. ഇംഗ്ലണ്ട‌് രണ്ട‌് വിക്കറ്റ‌് നഷ്ടത്തിൽ ജയം കുറിച്ചു. 101 പന്താണ‌് ബാക്കിയുണ്ടായത‌്. 94 പന്തിൽ 100 റണ്ണും രണ്ട‌് വിക്കറ്റും വീഴ‌്ത്തിയ റൂട്ട‌് കളിയിലെ താരമായി. റൂട്ടായിരുന്നു വിൻഡീസിന്റെ വീര്യം ചോർത്തിയത‌്. നിരുപദ്രവകരമെന്ന‌് തോന്നിച്ച റൂട്ടിന്റെ രണ്ട‌് പന്തുകളിൽ വിൻഡീസിന‌് രണ്ട‌് വിക്കറ്റ‌് നഷ്ടമായി. റൂട്ട‌് ബാറ്റെടുത്തപ്പോൾ വിൻഡീസ‌് ബൗളർമാർക്കും താളംതെറ്റി

Recent Updates