പോരാട്ടവീര്യത്തിൻ്റെ പെൺ കരുത്ത് :കേരള പോലീസ് വനിത കമാൻഡോ വിങ്

പോരാട്ടവീര്യത്തിൻ്റെ പെൺ കരുത്ത് കേരള പോലീസ് വനിത കമാൻഡോ വിങ്

കേരള പൊലീസിലെ പ്രഥമ വനിത കമാൻഡോ സംഘം കർമ്മരംഗത്തേക്കിറങ്ങുകയാണ്.. വനിത പോലീസ് ബറ്റാലിയൻ്റെ കീഴിൽ പരിശീലനം നേടിയ 44 പേരാണ് സംഘത്തിലുള്ളത്.. കേരള പോലീസ് കമാൻഡോ വിഭാഗമായ തണ്ടർ ബോൾട്ടിനൊപ്പമാണ് ഇനി ഇവരുടെ പ്രവർത്തനം. ജംഗിൾ വാർ ട്രെയിനിങ്ങും അർബൻ ഓപ്പറേഷനും ഉൾപ്പെടെയുള്ള നാഷണൽ സെക്യൂരിറ്റി ഗാർഡിന്‍റെ നിർദിഷ്ട പരിശീലനക്രമമനുസരിച്ചാണ് കമാൻഡോകളെ വാർത്തെടുത്തത് .

അത്യാധുനിക ആയുധങ്ങൾ കൈകാര്യം ചെയ്യുന്നതിലും കളരിപ്പയറ്റ്, കരാട്ടെ തുടങ്ങിയ ആയോധനമുറകളിലെ പരിശീലനത്തിനും പുറമെ മാവോയിസ്ററ് തീവ്രവാദ ഭീഷണികളെ നേരിടുവാനുള്ള പ്രത്യേക പരിശീലനവും ഇവർ സ്വായത്തമാക്കിയിട്ടുണ്ട്. സ്ഫോടക വസ്തുക്കൾ കൈകാര്യം ചെയ്യുന്നതുൾപ്പെടെയുള്ള വിപുലമായ പരിശീലനവും വരും നാളുകളിൽ ഇവർക്ക് നൽകുന്നതാണ്.

Related Videos