എയർ ഇന്ത്യയുടെ ആഭ്യന്തര സർവീസുകൾക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽ ടെർമിനല്‍ മാറ്റം
തിരുവനന്തപുരം ∙ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ എയർ ഇന്ത്യയുടെ ആഭ്യന്തര സർവീസുകൾ ഫെബ്രുവരി 7 മുതൽ ശംഖുമുഖത്തെ ആഭ്യന്തര ടെർമിനലിലേക്ക് (ടി-1) മാറ്റി. നിലവിൽ ചാക്കയിലെ രാജ്യാന്തര ടെർമിനലിൽ (ടി-2) നിന്നുള്ള ഡൽഹി, മുംബൈ സർവീസുകളാണ് 7 മുതൽ ശംഖുമുഖത്തെ ടെർമിനൽ-1ലേക്ക് മാറുന്നത്.
ഈ സർവീസുകൾ പുറപ്പെടുന്നതും എത്തിച്ചേരുന്നതും ടി–1ൽ ആയിരിക്കും. സർവീസുകളുടെ സമയത്തിൽ മാറ്റമില്ല. മറ്റ് എയർലൈനുകളുടെ സർവീസുകൾ നിലവിൽ ഉള്ളതു പോലെ തുടരും.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.