• Home
  • News
  • യുഎഇ കുട്ടികള്‍ക്ക് ട്യൂഷനെടുക്കാനുള്ള വര്‍ക്ക് പെര്‍മിറ്റ് ആര്‍ക്കൊക്കെ? ഫീസില്

യുഎഇ കുട്ടികള്‍ക്ക് ട്യൂഷനെടുക്കാനുള്ള വര്‍ക്ക് പെര്‍മിറ്റ് ആര്‍ക്കൊക്കെ? ഫീസില്ലാതെ ഈസിയായി ലഭിക്കാന്‍ അറിയേണ്ടതെല്ലാം

അബുദാബി : യുഎഇയില്‍ ജോലി ചെയ്യുന്ന പ്രവാസികളും ജോലിയില്ലാതെ കഴിയുന്ന പ്രവാസി വീട്ടമ്മമാരുമെല്ലാം അധിക വരുമാന മാര്‍ഗമായി വിദ്യാര്‍ഥികള്‍ക്ക് ട്യൂഷന്‍ നല്‍കിവരുന്നുണ്ട്. ഉയര്‍ന്ന വാടകയും ജീവിത ചെലവും കാരണം കുടുംബവുമായി കഴിയുന്ന താഴ്ന്ന വരുമാനക്കാര്‍ക്ക് പിടിച്ചുനില്‍ക്കാന്‍ ഇതൊക്കെയാണ് ആശ്രയം. എന്നാല്‍ ഇങ്ങനെ വീട്ടില്‍ വച്ചോ സെന്ററുകളിലോ സ്വകാര്യ ട്യൂഷന്‍ നല്‍കാന്‍ ഇപ്പോള്‍ ലൈസന്‍സ് നിര്‍ബന്ധമാണ്.

'പ്രൈവറ്റ് ടീച്ചര്‍ വര്‍ക്ക് പെര്‍മിറ്റ്' എന്ന പേരില്‍ കഴിഞ്ഞ ഡിസംബറിലാണ് പുതിയ നിബന്ധന പ്രഖ്യാപിച്ചത്. ഇതനുസരിച്ച് ഇപ്പോള്‍ ട്യൂഷന്‍ പെര്‍മിറ്റ് നല്‍കിതുടങ്ങിയിട്ടുണ്ട്. പെര്‍മിറ്റ് ഇല്ലാതെ ട്യൂഷനെടുത്താല്‍ പിഴ ശിക്ഷ ഉള്‍പ്പെടെയുള്ള നടപടികളുണ്ടാവുമെന്ന് മാനവവിഭവ ശേഷി മന്ത്രാലയം അറിയിച്ചിരുന്നു. എന്നാല്‍ പിഴത്തുക എത്രയെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.
പ്രവാസി രക്ഷകര്‍ത്താക്കളുടെ ഏറ്റവും വലിയ ആശങ്കകളിലൊന്നാണ് മക്കളുടെ വിദ്യാഭ്യാസം. കുറഞ്ഞ കാലം വിദേശത്ത് കുടുംബത്തോടൊപ്പം കഴിയാനെത്തുന്ന കുട്ടികള്‍ക്ക് രാജ്യത്തെ സ്‌കൂളുകളില്‍ പ്രവേശനം സാധ്യമാവാത്തതിനാല്‍ സ്വകാര്യ ട്യൂഷനാണ് ആശ്രയം. വിദേശത്തെ സ്വകാര്യ സ്‌കൂളുകളില്‍ പഠനചെലവും ഭാരിച്ചതാണ്. യുഎഇയിലെ സ്‌കൂളില്‍ പഠിച്ചുവരുന്നരും പഠനനിലവാരം മെച്ചപ്പെടുത്തുന്നതിന് ട്യൂഷനുകളെ ആശ്രയിക്കുന്നു. നിയമവിരുദ്ധവും അനിയന്ത്രിതവുമായ സ്വകാര്യ ട്യൂഷന്‍ തടയുന്നതിനാണ് ട്യൂഷന്‍ വര്‍ക്ക് പെര്‍മിറ്റ് ഏര്‍പ്പെടുത്തിയത്.
നിലവില്‍ ജോലിയുള്ള അധ്യാപകര്‍ക്കും ട്യൂഷന്‍ വര്‍ക്ക് പെര്‍മിറ്റ് ലഭിക്കും. എന്നാല്‍ സ്വന്തം സ്‌കൂളുകളിലെ കുട്ടികളെ പഠിപ്പിക്കാന്‍ അനുവദമില്ല. വര്‍ക്ക് പെര്‍മിറ്റ് അപേക്ഷ സമയത്ത് ഒപ്പിടേണ്ട പെരുമാറ്റച്ചട്ടത്തില്‍ ഇക്കാര്യം വ്യവസ്ഥ ചെയ്തിട്ടുണ്ട്. രണ്ടു വര്‍ഷത്തേക്കാണ് പെര്‍മിറ്റ്. ഇത് സൗജന്യമായാണ് അനുവദിക്കുന്നത്. സര്‍ക്കാര്‍-സ്വകാര്യ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്കും ജോലിയില്ലാത്തവര്‍ക്കും 15 വയസ്സിന് മുതലുള്ള വിദ്യാര്‍ഥികള്‍ക്കുമെല്ലാം പെര്‍മിറ്റ് ലഭിക്കും.

അപേക്ഷിക്കേണ്ടവിധം
അനുമതിയില്ലാതെ സ്വകാര്യ ട്യൂഷന്‍ നടത്തിയാല്‍ പിഴയും മറ്റു നടപടികളും നേരിടേണ്ടിവരും. യോഗ്യതയുള്ള വ്യക്തികള്‍ക്ക് മാനവവിഭവശേഷി മന്ത്രാല വെബ്സൈറ്റ് അല്ലെങ്കില്‍ ആപ്പ് വഴി പെര്‍മിറ്റിന് അപേക്ഷിക്കാം. അപേക്ഷിക്കുന്ന വ്യക്തിക്ക് അനുസരിച്ച് ആവശ്യമായ രേഖകളില്‍ മാറ്റമുണ്ട്.

ആവശ്യമായ രേഖകള്‍

  • സാധുവായ പാസ്പോര്‍ട്ട് അല്ലെങ്കില്‍ എമിറേറ്റ്സ് ഐഡി
  • വെളുത്ത പശ്ചാത്തലത്തിലുള്ള അപേക്ഷകന്റെ ഫോട്ടോ
  • പെരുമാറ്റച്ചട്ട സത്യവാങ്മൂലം
  • സ്വഭാവ സര്‍ട്ടിഫിക്കറ്റ്
  • തൊഴിലുടമയില്‍ നിന്നുള്ള നിരാക്ഷേപ പത്രം
  • രക്ഷിതാവില്‍ നിന്നുള്ള നിരാക്ഷേപ പത്രം (സ്വകാര്യ ട്യൂഷനെടുക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക്)
  • പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റ് (ഉണ്ടെങ്കില്‍).

പെര്‍മിറ്റ് ലഭിച്ചവര്‍ക്ക് പഠിപ്പിക്കാന്‍ അനുവാദമുള്ള വിഷയങ്ങള്‍

  • ഗണിതം, ഫിസിക്സ്, കെമിസ്ട്രി, ജിയോളജി, സോഷ്യോളജി, ഫുഡ് സയന്‍സ് തുടങ്ങിയ അക്കാദമിക് വിഷയങ്ങള്‍.
  • ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ജര്‍മ്മന്‍ തുടങ്ങിയ ഭാഷകള്‍.
  • വാണിജ്യം, അക്കൗണ്ടിങ്, സാമ്പത്തിക ശാസ്ത്രം തുടങ്ങിയ ബിസിനസ് വിഷയങ്ങള്‍.
  • ചരിത്രവും ഭൂമിശാസ്ത്രവും പോലുള്ള സാമൂഹിക വിഷയങ്ങള്‍.
  • കലയും രൂപകല്‍പ്പനയും
  • അറബിക്, ഇസ്ലാമിക് പഠനങ്ങള്‍
  • ഫിസിക്കല്‍ എജ്യൂക്കേഷന്‍
  • ഫിലിം, വീഡിയോ നിര്‍മാണം, ഗ്രാഫിക് ഡിസൈന്‍, മള്‍ട്ടിമീഡിയ.
  • നൃത്തം, സംഗീതം, നാടകം.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All