ഖത്തറില്‍ 30 ദിവസത്തിനകം താമസരേഖ നേടണം, വീഴ്ച വന്നാല്‍ പിഴ 2.28 ലക്ഷം രൂപ വരെ
ദോഹ : ഖത്തറില്‍ റെസിഡന്‍സി വിസ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഒരു മാസമാണ് സമയമെന്ന് ആഭ്യന്തര മന്ത്രാലയം. പുതിയ തൊഴില്‍ വിസയിലെത്തുന്നവര്‍ 30 ദിവസത്തിനകം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് സമൂഹ മാധ്യമ അക്കൗണ്ടിലൂടെ മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്ത് പ്രവേശിച്ച ദിവസം മുതല്‍ 30 ദിവസം വരെയാണ് താമസരേഖ ശരിയാക്കുന്നതിനുള്ള സമയം. വീഴ്ച സംഭവിച്ചാല്‍ 10,000 ഖത്തര്‍ റിയാല്‍ (ഏകദേശം 2.28 ലക്ഷം രൂപ) വരെയാണ് പിഴയായി ഈടാക്കുക.
റെസിഡന്‍സി പെര്‍മിറ്റിന് ആവശ്യമായ മെഡിക്കല്‍ ഉള്‍പ്പെടെയുള്ള ഏതാണ്ടെല്ലാ വിസാ നടപടിക്രങ്ങളും ഖത്തറില്‍ എത്തുന്നതിന് മുമ്പ് തന്നെ ഇപ്പോള്‍ പൂര്‍ത്തീകരിക്കുന്നുണ്ട്. അതുകൊണ്ടുകൂടിയാണ് നേരത്തേ റെസിഡന്‍സി വിസ പെര്‍മിറ്റ് ലഭിക്കാന്‍ ഉണ്ടായിരുന്ന മൂന്നു മാസ കാലയളവ് ചുരുക്കിയതെന്ന് കരുതപ്പെടുന്നു.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.