ഉംറ തീർഥാടക കുഴഞ്ഞുവീണു മരിച്ചു
എടക്കര ∙ ഉംറ തീർഥാടനത്തിന് പോയ വഴിക്കടവ് സ്വദേശി മദീനയിൽ മരിച്ചു. ആനമറി പുളിക്കലകത്ത് പരേതനായ അബുവിന്റെ ഭാര്യ റുഖിയ (55) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ മൂന്നോടെയാണ് വീട്ടുകാർക്ക് വിവരം ലഭിച്ചത്.
ജനുവരി 27ന് ആണ് ബന്ധുക്കൾക്കൊപ്പം തീർഥാടനത്തിന് പോയത്. ഉംറ ചെയ്ത് റൂമിൽ മടങ്ങിയെത്തിയ ഇവർ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മദീനയിൽ കബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
മക്കൾ: റഫീന, റംസീന,റജീന. മരുമക്കൾ: മുജീബ്, ഷാഫി, റഫീഖ്.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.