• Home
  • News
  • മക്കയിലും മദീനയിലും തിരക്ക് വര്‍ധിച്ചു, മാസ്‌ക് ധരിക്കാന്‍ നിര്‍ദേശം, പാസ്‌പോര്‍

മക്കയിലും മദീനയിലും തിരക്ക് വര്‍ധിച്ചു, മാസ്‌ക് ധരിക്കാന്‍ നിര്‍ദേശം, പാസ്‌പോര്‍ട്ടില്‍ പതിക്കുന്നത് പ്രത്യേക സ്റ്റാംപ്

റിയാദ് : റമദാന്‍ മാസം ആരംഭിച്ചതോടെ ഇരു ഹറമുകളിലേക്കും വിശ്വാസികളുടെ വന്‍ ഒഴുക്ക്. ആരോഗ്യ സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി മക്കയിലും മദീനയിലുമെത്തുന്ന വിശ്വാസികള്‍ മാസ്‌ക് ധരിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.

രണ്ട് മസ്ജിദുകളുടെയും ഉള്ളില്‍ മാത്രമല്ല, പള്ളികളുടെ വിശാലമായ മുറ്റങ്ങളില്‍ പ്രവേശിക്കുമ്പോഴും താമസമുറികളില്‍ നിന്ന് പള്ളികളിലേക്ക് വരുമ്പോഴും പോവുമ്പോഴും പ്രാര്‍ത്ഥനാ വേളകളിലും മാസ്‌ക് ധരിക്കണം. പകര്‍ച്ചവ്യാധികളില്‍ നിന്ന് സംരക്ഷണം ലഭിക്കാന്‍ ഇത് പ്രധാനമാണെന്നും പൊതു സുരക്ഷാ വിഭാഗം ഓര്‍മിപ്പിച്ചു.
ഇറു ഹറമുകളിലും റമദാനിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി നിരവധി നിയന്ത്രണങ്ങളാണ് നടപ്പിലാക്കിയിട്ടുള്ളത്. റദമാന്‍ അവസാന പത്തിലേക്ക് കടക്കുന്നതോടെ വിശ്വാസികളുടെ ഒഴുക്ക് കൂടുതല്‍ ശക്തമാവും. റമദാന്‍ ആദ്യ ദിനം തൊട്ട് തന്നെ രാജ്യത്തിനകത്ത് നിന്നുള്ള വിശ്വാസികളുടെ ഒഴുക്ക് തുടങ്ങിയിരുന്നു.
ഇറു ഹറമുകളിലും റമദാനിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി നിരവധി നിയന്ത്രണങ്ങളാണ് നടപ്പിലാക്കിയിട്ടുള്ളത്. റദമാന്‍ അവസാന പത്തിലേക്ക് കടക്കുന്നതോടെ വിശ്വാസികളുടെ ഒഴുക്ക് കൂടുതല്‍ ശക്തമാവും. റമദാന്‍ ആദ്യ ദിനം തൊട്ട് തന്നെ രാജ്യത്തിനകത്ത് നിന്നുള്ള വിശ്വാസികളുടെ ഒഴുക്ക് തുടങ്ങിയിരുന്നു.
റമദാനിലെ ഉംറയ്ക്ക് ഹജ്ജിന് തുല്യം ശ്രേഷ്ടത കല്‍പ്പിക്കപ്പെടുന്നതിനാല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഈ സമയം ഉംറ തീര്‍ഥാടകര്‍ കൂടുതലായി എത്തും. സൗദിയില്‍ കഴിയുന്ന സ്വദേശികളും വിദേശികളും ഇരു ഹറമുകളിലും റമദാനില്‍ എത്തുക പതിവാണ്. തിരക്ക് വര്‍ധിച്ച സാഹചര്യത്തിലാണ് മാസ്‌ക് ധരിക്കാന്‍ നിര്‍ദേശം നല്‍കിയത്.
റമദാനിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി മക്കയില്‍ കഅബയുടെ മുറ്റത്തേക്ക് ഉംറ തീര്‍ഥാര്‍കര്‍ക്ക് മാത്രമാണ് ഇപ്പോള്‍ പ്രവേശനം അനുവദിക്കുന്നത്. ഹറം പള്ളിക്കകത്തേക്ക് പ്രവേശിക്കുന്നതിനും പുറത്ത് പോകുന്നതിനും പ്രത്യേക കവാടങ്ങളും നിശ്ചയിച്ചിട്ടുണ്ട്. വിശ്വാസികളുമായി എത്തുന്ന ബസ്സുകള്‍ക്ക് ഹറം പരിസരങ്ങളിലേക്ക് പ്രവേശിക്കാനാകില്ല. ഈ വാഹനങ്ങള്‍ പ്രത്യേകം സജ്ജമാക്കിയ പാര്‍ക്കിങ് ഏരിയകളില്‍ നിര്‍ത്തണം.

പുണ്യമാസത്തിലുടനീളം സൗദിയിലെ പ്രധാന വിമാനത്താവളങ്ങള്‍ വഴി യാത്രചെയ്യുന്നവരുടെ പാസ്‌പോര്‍ട്ടില്‍ പതിക്കുന്നതിന് സ്‌പെഷ്യല്‍ സ്റ്റാംപ് പുറത്തിറക്കി. റമദാന്‍ കാലത്തെ അനുസ്മരിപ്പിക്കുന്ന പ്രത്യേക സീലാണിത്.

ജിദ്ദ കിങ് അബ്ദുല്‍ അസീസ് രാജ്യാന്തര വിമാനത്താവളം, റിയാദ് കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളം, ദമാമിലെ കിങ് ഫഹദ് രാജ്യാന്തര വിമാനത്താവളം എന്നിവിടങ്ങളിലാണ് ഈ സ്റ്റാംപ് പതിക്കുന്നതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All