• Home
  • News
  • പ്രമുഖ കമ്പനിയുടെ വേഷത്തിലെത്തി സൗജന്യ ഓഫര്‍, മലയാളികളടക്കമുള്ള ഉംറ തീര്‍ഥാടകരാണ

പ്രമുഖ കമ്പനിയുടെ വേഷത്തിലെത്തി സൗജന്യ ഓഫര്‍, മലയാളികളടക്കമുള്ള ഉംറ തീര്‍ഥാടകരാണ് തട്ടിപ്പിന് ഇരയായത്, ജാഗ്രതൈ!

റിയാദ് : ഉംറ തീര്‍ഥാടകര്‍ക്ക് ജിദ്ദ വിമാനത്താവളത്തില്‍ നിന്ന് സൗജന്യ ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസ് നല്‍കുന്നുവെന്ന പേരില്‍ തട്ടിപ്പ്. സര്‍ക്കാര്‍ സേവനമെന്ന് തെറ്റിദ്ധരിപ്പിച്ച് പാസ്‌പോര്‍ട്ടും രേഖകളും കൈക്കലാക്കിയാണ് ചതിയില്‍പ്പെടുത്തുന്നത്. മലയാളിയുള്‍പ്പെടെയുള്ള തീര്‍ഥാടകര്‍ തട്ടിപ്പിനിരയായി. തനിച്ചെത്തുന്ന ഉംറ തീര്‍ഥാടകരെയാണ് സംഘം കെണിയില്‍പെടുത്തുന്നത്. 

തീര്‍ഥാടകര്‍ വിമാനത്താവളത്തിലിറങ്ങുന്നതോടെ ജിദ്ദയിലും മക്കയിലും ട്രാന്‍സ്‌പോര്‍ട്ട് സേവനം നല്‍കുന്ന പ്രമുഖ കമ്പനിയുടെ വേഷമണിഞ്ഞ സംഘം സൗജന്യ ഓഫറുമായി സമീപിക്കും. ശേഷം പാസ്‌പോര്‍ട്ടും രേഖകളും കൈപ്പറ്റി രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കും. സര്‍ക്കാറിന്റെ സൗജന്യ സേവനമായതിനാലാണ് ഇത്തരത്തില്‍ രേഖപ്പെടുത്തുന്നതെന്നാണ് ഇതിന് ഇവര്‍ നല്‍കുന്ന മറുപടി. 

സര്‍വീസ് ഉപയോഗപ്പെടുത്തി ഉംറ നിര്‍വഹിച്ച് മക്ക വിട്ടപ്പോഴാണ് നാട്ടില്‍ നിന്നും വിസ ശരിയാക്കി നല്‍കിയ ട്രാവല്‍സ് ഉടമയുടെ വിളിയെത്തിയത്. ബില്‍ തുക അടക്കുകയെന്നത് ഇപ്പോള്‍ സാധ്യമല്ല. നിയമനടപടിയുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നു തട്ടിപ്പിനിരയായ തീര്‍ഥാടകന്‍ പറഞ്ഞു. നിലവില്‍ വിമാനത്താവളങ്ങളില്‍ നിന്നോ ബസ് സ്‌റ്റേഷനുകളില്‍ നിന്നോ സൗജന്യ ട്രാന്‍സ്‌പോര്‍ട്ട് സേവനങ്ങളൊന്നും ലഭ്യമല്ല. ഇതറിയാത്ത തീര്‍ഥാടകരെയാണ് തട്ടിപ്പു സംഘങ്ങള്‍ വലയിലാക്കുന്നത്.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All