• Home
  • News
  • മദീന പള്ളിയിൽ കാർ പാർക്കിങ് ഏരിയ വിപുലപ്പെടുത്തി; ഒരേ സമയം 4000 മുകളിൽ വാഹനങ്ങൾ

മദീന പള്ളിയിൽ കാർ പാർക്കിങ് ഏരിയ വിപുലപ്പെടുത്തി; ഒരേ സമയം 4000 മുകളിൽ വാഹനങ്ങൾ പാർക്കു ചെയ്യാം

റിയാദ്: മദീനയിലെ പ്രവാചക പള്ളിയിൽ കാർപാർക്കിങ് ഏരിയ വിപുലപ്പെടുത്തി. ഒരു സമയം 4416 വാഹനങ്ങൾ പാർക്കു ചെയ്യാം. മദീന പള്ളിയിൽ നേരിട്ടിരുന്ന വലിയ പ്രശ്നമായിരുന്നു വാഹന പാർക്കിങ്. ഇനി പള്ളിയിൽ വാഹനവുമായി എത്തുന്നവർക്ക് ഏറ്റവും സൗകര്യപ്രദമായി വാഹനം പാർക്ക് ചെയ്ത് പള്ളിക്കുള്ളിൽ എളുപ്പം എത്താൻ കഴിയും.

പള്ളിയുടെ നാല് വശങ്ങളിലായാണ് പാർക്കിങ് സ്ഥലങ്ങൾ ഒരുക്കിയിട്ടുള്ളത്. അഞ്ച് വീതം പ്രവേശന, എക്സിറ്റ് കവാടങ്ങളുമുണ്ട്. 1,99,000 ചതുരശ്ര മീറ്ററാണ് പാർക്കിങ് ഏരിയയുടെ മൊത്തം വിസ്തീർണം. ഇതിനെ 24 പാർക്കിങ് യൂനിറ്റുകളായി തിരിച്ചിട്ടുണ്ട്. എട്ടെണ്ണം സ്ഥിര വരിക്കാർക്കും 16 എണ്ണം അതല്ലാത്തവർക്കുമാണ്. ഓരോ യൂനിറ്റിലും ഏകദേശം 184 വാഹനങ്ങൾ ഉൾക്കൊള്ളാൻ കഴിയും. ഇങ്ങനെ ആകെ 4,416 വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള ഇടമാണുള്ളത്.

പാർക്കിങ് ഏരിയകളിലാകെയായി 48 സെൽഫ് ചെക്കൗട്ട് മെഷീനുകൾ ഒരുക്കിയിട്ടുണ്ട്. സന്ദർശകർക്ക് അവരുടെ വാഹനങ്ങളിലും വസ്തുവകകളിലും സുരക്ഷയും മനസ്സമാധാനവും ഉറപ്പാക്കുന്നതിന് വേണ്ട സുരക്ഷാ സംവിധാനങ്ങൾ പാർക്കിങ് സ്ഥലങ്ങളിൽ ഒരുക്കിയിട്ടുണ്ട്. 679 സുരക്ഷാ നിരീക്ഷണ കാമറകളും 800 അഗ്നിശമന ഉപകരണങ്ങളും 190 ഫയർ ഹോസുകളും 22,915 ഫയർ വാട്ടർ ബാരിയറുകളും ഘടിപ്പിച്ച് സുരക്ഷയും ഉറപ്പാക്കിയിട്ടുണ്ട്. 

 

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All