• Home
  • News
  • സൗദി അറേബ്യയിലെ ആദ്യത്തെ ആർട്സ് കോളജ് തുറന്നു, ചരിത്രം കുറിച്ച് ഈ തുടക്കം, പുതി

സൗദി അറേബ്യയിലെ ആദ്യത്തെ ആർട്സ് കോളജ് തുറന്നു, ചരിത്രം കുറിച്ച് ഈ തുടക്കം, പുതിയ മൂന്ന് ഡിപ്പാർട്ട്‌മെന്‍റുകൾ

റിയാദ് : സൗദി അറേബ്യയിലെ ആദ്യത്തെ ആർട്സ് കോളജ് ഉദ്ഘാടനം ചെയ്തു. സാംസ്കാരിക മന്ത്രാലയവും റിയാദിലെ കിങ് സഉൗദ് സർവകലാശാലയും ചേർന്നാണ് കോളജ് ആരംഭിച്ചിരിക്കുന്നത്. കിങ് സഉൗദ് സർവകലാശാല തിയേറ്ററിൽ നടന്ന ചടങ്ങിൽ സാംസ്‌കാരിക വകുപ്പ് ഡെപ്യൂട്ടി മന്ത്രി ഹാമിദ് ബിൻ മുഹമ്മദ് ഫയാസും സർവകലാശാല മേധാവി ഡോ. ബദ്റാൻ അൽഉമറും ചേർന്നാണ് കോളജ് ഉദ്ഘാടനം ചെയ്തത്. 

ഡിസൈൻ, പെർഫോമിങ് ആർട്‌സ്, വിഷ്വൽ ആർട്ട്‌സ് എന്നീ മൂന്ന് പുതിയ ഡിപ്പാർട്ട്‌മെൻറുകളുണ്ട്. സാംസ്കാരിക മന്ത്രാലയം കിങ് സഉൗദ് സർവകലാശാല, മറ്റ് പ്രശസ്തമായ ദേശീയ സർവകലാശാലകൾ എന്നിവ തമ്മിലുള്ള സാംസ്കാരികവും ശാസ്ത്രീയവുമായ സഹകരണത്തിെൻറ തുടക്കമാണിത്. ഗ്രാഫിക് ഡിസൈൻ, ഫാഷൻ, ജ്വല്ലറി എന്നിവ പഠിപ്പിക്കുന്നതിൽ ബന്ധപ്പെട്ട ഡിസൈൻ ഡിപ്പാർട്ട്‌മെൻറ്, തിയേറ്റർ സയൻസിലെ പഠനങ്ങൾക്കുള്ള പെർഫോമിങ് ആർട്‌സ് ഡിപ്പാർട്ട്‌മെൻറ്, സിനിമ, സംഗീതം, പെയിൻറിങ്, ശിൽപം, അറബിക് കാലിഗ്രാഫി എന്നിവക്ക് വിഷ്വൽ ആർട്സ് ഡിപ്പാർട്ട്മെൻറ് എന്നിങ്ങനെ ഒരു കൂട്ടം കലാസാംസ്കാരിക വകുപ്പുകൾ പുതിയ കോളജിൽ ഉൾപ്പെടുന്നു.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All