• Home
  • News
  • ഇന്ത്യയിലേക്ക് പറക്കാനൊരുങ്ങി റിയാദ് എയര്‍, അടുത്ത വർഷം സര്‍വീസ് ആരംഭിക്കും

ഇന്ത്യയിലേക്ക് പറക്കാനൊരുങ്ങി റിയാദ് എയര്‍, അടുത്ത വർഷം സര്‍വീസ് ആരംഭിക്കും

റിയാദ് ∙ അടുത്ത വർഷം ആദ്യപകുതിയോടെ വാണിജ്യ സര്‍വീസ് ആരംഭിക്കാൻ ലക്ഷ്യമിട്ട് റിയാദ് എയര്‍. കഴിഞ്ഞ വർഷം മാര്‍ച്ചില്‍ ഓര്‍ഡർ നൽകിയ 72 വിമാനങ്ങൾ ഉപയോഗിച്ച് അടുത്ത വർഷം സർവീസ് ആരംഭിക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. യൂറോപ്പ്, അമേരിക്ക, കാനഡ, ഇന്ത്യ, മിഡിൽ ഈസ്റ്റ്, ജിസിസി രാജ്യങ്ങളിൽ എന്നിവിടങ്ങളിലേക്കായിരിക്കും ആദ്യ ഘട്ടത്തിൽ സർവീസ് നടത്തുക. ഇതിനു പുറമെ ചെറു വിമാനങ്ങൾ ഓർഡർ ചെയ്യുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. ഇക്കാര്യത്തിൽ നിലവിൽ സമയപരിധി നിശ്ചയിച്ചിട്ടില്ല.

നേരത്തെ ദുബായ് എയര്‍ഷോയില്‍ റിയാദ് എയര്‍ വിമാനങ്ങളുടെ ചില ഡിസൈനുകള്‍ അവതരിപ്പിച്ചിരുന്നു. നൂതന ഡിജിറ്റല്‍ സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നതെന്നും ഇലക്ട്രിക് കാറുകള്‍ക്കായി ലൂസിഡ് മോട്ടോഴ്‌സുമായി കരാര്‍ ഒപ്പുവെച്ചിരിക്കുന്നുവെന്നും സിഇഒ ഡഗ്ലസ് അറിയിച്ചു.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All