• Home
  • News
  • 'പാരസെറ്റമോള്‍ പതിവായി കഴിച്ചാല്‍', പഠനം പറയുന്നത് കേള്‍ക്കൂ

'പാരസെറ്റമോള്‍ പതിവായി കഴിച്ചാല്‍', പഠനം പറയുന്നത് കേള്‍ക്കൂ

മിക്ക വീടുകളിലും എപ്പോഴും കാണുന്നൊരു മരുന്നാണ് പാരസെറ്റമോള്‍. ഒരു പനി വന്നാലോ, തലവേദന വന്നാലോ എല്ലാം ആദ്യം ഓടുക, പാരസെറ്റമോള്‍ കഴിക്കാനായിരിക്കും. അധികപേരും മാസത്തില്‍ എത്ര പാരസെറ്റമോള്‍ കഴിക്കുന്നുണ്ട് എന്ന കണക്ക് പോലും തിരിച്ചറിയുന്നില്ല എന്നതാണ് സത്യം.

എന്നാല്‍ ഇങ്ങനെ കണക്കില്ലാതെ പാരസെറ്റമോള്‍ കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല. നേരത്തേ തന്നെ ഇക്കാര്യം ഡോക്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യവിദഗ്ധര്‍ പറയുന്നതാണ്. ഇപ്പോഴിതാ പുതിയൊരു പഠനം പറയുന്നത് പതിവായി പാരസെറ്റമോള്‍ കഴിക്കുന്നവരില്‍ ക്രമേണ ഇതിനാല്‍ കരള്‍ രോഗം പിടിപെടാമെന്നാണ്. 

ഏറെ ശ്രദ്ധ ലഭിക്കുകയാണ് ഈ പഠനറിപ്പോര്‍ട്ടിന്. 'എഡിൻബര്‍ഗ് യൂണിവേഴ്സിറ്റി'യില്‍ നിന്നുള്ള ഗവേഷകരാണ് പാരസെറ്റമോളിന്‍റെ ഈ പരിണിതഫലത്തെ കുറിച്ച് പഠനത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്. 

കൂടെക്കൂടെ പാരസെറ്റമോള്‍ കഴിക്കുന്നത് ഒരു ശീലമാക്കിയവരില്‍ പതിയെ കരളിലെ കോശങ്ങള്‍ പ്രശ്നമാകുമത്രേ. പിന്നെ കരളിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഭാഗികമായും അല്ലാതെയുമെല്ലാം മുടങ്ങുന്നു. ഒടുവില്‍ 'ലിവര്‍ ഫെയിലിയര്‍' സംഭവിക്കുന്നു. 2006ല്‍ 'ദ ബിഎംജെ ' എന്ന പ്രമുഖ ആരോഗ്യ പ്രസിദ്ധീകരണത്തില്‍ വന്നൊരു പഠനപ്രകാരം പാരസെറ്റമോള്‍ ഓവര്‍ ഡോസ് ആകുന്നത് 'ലിവര്‍ ഫെയിലിയര്‍'ലേക്ക് നയിക്കുമെന്ന് തന്നെയാണ്. 

2023ലും സമാനമായൊരു പഠനം പുറത്തുവന്നിരുന്നു. ഇത് പാരസെറ്റമോള്‍ മാത്രമല്ല വിവിധ പെയിൻ കില്ലറുകള്‍ പതിവായി കഴിക്കുന്നതും കരളിനെ ബാധിക്കുമെന്നായിരുന്നു കണ്ടെത്തിയത്. 

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All