• Home
  • News
  • വൃക്കരോ​ഗത്തിന്റെ പ്രധാനപ്പെട്ട ആറ് ലക്ഷണങ്ങളറിയാം

വൃക്കരോ​ഗത്തിന്റെ പ്രധാനപ്പെട്ട ആറ് ലക്ഷണങ്ങളറിയാം

ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ് വൃക്കകൾ. ശരീരത്തിലെ പല വസ്തുക്കളുടെയും അളവ് നിയന്ത്രിക്കുന്നതിലും വിഷവസ്തുക്കളും നീക്കം ചെയ്യുന്നതിലും മൂത്രം ഉൽപ്പാദിപ്പിക്കുന്നതിലും രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിലും വൃക്കകൾ പ്രധാന പങ്ക് വഹിക്കുന്നു.

വൃക്കകൾ, വിറ്റാമിനുകൾ, അമിനോ ആസിഡുകൾ, ഗ്ലൂക്കോസ്, ഹോർമോണുകൾ, രക്തപ്രവാഹത്തിലെ മറ്റ് സുപ്രധാന പദാർത്ഥങ്ങൾ എന്നിവയുടെ അളവ് സന്തുലിതമാക്കാൻ സഹായിക്കുന്നു. വൃക്കകളുടെ പ്രവർത്തനം തരാറിലാകുന്നത്  ശരീരത്തിൻ്റെ പ്രവർത്തനത്തെ ബാധിക്കും.

ഒരു കാരണവുമില്ലാതെ കൂടുതൽ ക്ഷീണം അനുഭവപ്പെടുക, ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ട്, രാത്രി ഉറങ്ങാൻ ബുദ്ധിമുട്ട്, വരണ്ടതും ചൊറിച്ചിൽ ഉള്ളതുമായ ചർമ്മം, മൂത്രത്തിലെ നിറത്തിൽ വ്യത്യാസം കാണുക, കാലുകളും കണങ്കാലുകളും വീർക്കുക, വിശപ്പില്ലായ്മ, പേശിവലിവ് എന്നിവയെല്ലാം വൃക്കരോഗത്തിൻ്റെ സാധാരണ ലക്ഷണങ്ങളാണ്.

യൂറിയ, ക്രിയാറ്റിനിൻ തുടങ്ങിയ വസ്തുക്കളെ പുറന്തള്ളാൻ രക്തം ഫിൽട്ടർ ചെയ്യുന്നതിനു പുറമെ വൃക്കകൾ വിവിധ പ്രവർത്തനങ്ങൾ ചെയ്യുന്നു. എല്ലുകളുടെ ആരോഗ്യം നിലനിർത്തുന്നതിനും രക്തത്തിൻ്റെ ഉൽപാദനത്തിനും വൃക്കകൾ സഹായിക്കുന്നു.

'വിട്ടുമാറാത്ത വൃക്കരോഗങ്ങൾ കൂടുതൽ ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കുന്നു. കാലക്രമേണ, മിക്കവാറും എല്ലാ രോഗികളും അവർക്ക് ഡയാലിസിസോ വൃക്ക മാറ്റിവയ്ക്കലോ ആവശ്യമായി വരുന്ന ഒരു ഘട്ടത്തിലേക്ക് പുരോഗമിക്കുന്നു.  രോഗം ഗണ്യമായി പുരോഗമിക്കുന്നതുവരെ ലക്ഷണങ്ങൾ പ്രകടമാകാറില്ല...'  - ഹൈദരാബാദിലെ യശോദ ഹോസ്പിറ്റൽസിലെ കൺസൾട്ടൻ്റ് നെഫ്രോളജിസ്റ്റ് ഡോ.ശശി കിരൺ പറഞ്ഞു. 

പ്രധാനപ്പെട്ട വൃക്കരോഗ ലക്ഷണങ്ങൾ...

ഒന്ന്...

ആളുകൾക്ക് ഭക്ഷണം കഴിക്കാനുള്ള താൽപര്യം നഷ്ടപ്പെടുകയും ഭക്ഷണം കഴിച്ച ശേഷം ഓക്കാനം അനുഭവപ്പെടുകയും ചെയ്യുക.

രണ്ട്...

പാദങ്ങൾ അല്ലെങ്കിൽ കണ്ണുകൾക്ക് ചുറ്റുമുള്ള വീക്കമാണ് മറ്റൊരു ലക്ഷണം. ദീർഘനേരം ഇരിക്കുമ്പോൾ പാദങ്ങൾ വീർക്കുക. 

മൂന്ന്... 

വൃക്കരോഗമുള്ള ആളുകൾക്ക് ഊർജ്ജ നില കുറയുകയും എപ്പോഴും ക്ഷീണം അനുഭവപ്പെടുന്നതായും തോന്നാം.

നാല്...

ഉറക്ക രീതിയിലെ മാറ്റമാണ് മറ്റൊരു ലക്ഷണം. രാത്രിയിൽ ഉറക്കമില്ലായ്മ അനുഭവപ്പെടുന്നത് വൃക്കരോ​ഗത്തിന്റെ മറ്റൊരു ലക്ഷണമായി വിദ​ഗ്ധർ പറയുന്നു. 

അഞ്ച്...

പഠനത്തിലോ ജോലിയിലോ ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ട തോന്നുന്നതാണ് മറ്റൊരു ലക്ഷണം.

ആറ്...

വൃക്കരോഗികൾക്ക് ഉയർന്ന രക്തസമ്മർദ്ദം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All