• Home
  • News
  • പ്രമേഹമുള്ളവരിൽ വൃക്കരോ​ഗം ഉണ്ടാകാനുള്ള സാധ്യത കൂടുതലോ? വിദ​ഗ്ധർ പറയുന്നത്

പ്രമേഹമുള്ളവരിൽ വൃക്കരോ​ഗം ഉണ്ടാകാനുള്ള സാധ്യത കൂടുതലോ? വിദ​ഗ്ധർ പറയുന്നത്

പ്രമേഹ വൃക്കരോഗത്തെയാണ് ഡയബറ്റിക് നെഫ്രോപതി എന്ന് പറയുന്നത്. ഇത് വൃക്കകളെ ബാധിക്കുന്ന പ്രമേഹത്തിൻ്റെ ഗുരുതരമായ സങ്കീർണതയാണ്.  കാലക്രമേണ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി ഉയർന്നതാണ് ഇതിന്റെ പ്രധാന കാരണം. ഈ രോ​ഗാവസ്ഥ വൃക്കകളുടെ പ്രവർത്തനം കുറയുന്നതിനും വൃക്ക ടിഷ്യുവിൻ്റെ പാടുകൾക്കും കാരണമാകുന്നു.

' പ്രമേഹ വൃക്ക രോഗത്തിൻ്റെ ആദ്യ ലക്ഷണങ്ങളിൽ ഒന്ന് പ്രോട്ടീനൂറിയയാണ്. കാലുകളിലോ മുഖത്തിലോ വീക്കം, ക്ഷീണം, വിശപ്പില്ലായ്മ എന്നിവയാണ് മറ്റ് സാധാരണ ലക്ഷണങ്ങൾ. രോഗം പുരോഗമിക്കുമ്പോൾ, വൃക്കകളുടെ പ്രവർത്തനം കുറയുന്നതിനാൽ വ്യക്തികൾക്ക് ഉയർന്ന രക്തസമ്മർദ്ദവും വിളർച്ചയും അനുഭവപ്പെട്ടേക്കാം...' - മുംബൈയിലെ സൈനോവ ഷാൽബി ഹോസ്പിറ്റലിലെ കൺസൾട്ടൻ്റ് നെഫ്രോളജിസ്റ്റും വൃക്ക മാറ്റിവയ്ക്കൽ ഫിസിഷ്യനുമായ ഡോ. റുജു ഗാല പറഞ്ഞു. 

പ്രമേഹരോഗികളിൽ വിട്ടുമാറാത്ത വൃക്കരോഗത്തിൻ്റെ വ്യാപനം 30-40% വരെ കൂടുതലാണ്. ഇതിനെ ഡയബറ്റിക് കിഡ്നി ഡിസീസ് എന്ന് വിളിക്കുന്നു. പ്രമേഹ വൃക്കരോഗം തടയുന്നത് നിർണായകമാണ്. കാരണം ഇത് പ്രമേഹത്തിൻ്റെ ഗുരുതരവും ജീവൻ അപകടപ്പെടുത്തുന്നതുമായ സങ്കീർണതയാണ്. വൃക്കകൾ തകരാറിലായാൽ, രക്തം ശരിയായി ഫിൽട്ടർ ചെയ്യാനുള്ള അവയുടെ കഴിവിനെ ബാധിക്കുന്നു. ഇത് ശരീരത്തിൽ മാലിന്യങ്ങളും ദ്രാവകങ്ങളും അടിഞ്ഞുകൂടുന്നതിന് കാരണമാകുന്നു. ഇത് ഉയർന്ന രക്തസമ്മർദ്ദം, വൃക്കകളുടെ പ്രവർത്തനെത്തെ ബാധിക്കുക എന്നിവയ്ക്ക് കാരണമാകുമെന്ന് ഡോ. റുജു ഗാല പറഞ്ഞു. 

രക്തത്തിലെ പഞ്ചസാരയുടെ അളവ്, രക്തസമ്മർദ്ദം, കൊളസ്ട്രോൾ എന്നിവ നിയന്ത്രിക്കുന്നത്  ഈ രോ​ഗം വികസിപ്പിക്കുന്നതിനുള്ള സാധ്യത ഗണ്യമായി കുറയ്ക്കും. 

പ്രമേഹ വൃക്ക രോഗം തടയുന്നതിന് ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

രക്തത്തിലെ പഞ്ചസാരയുടെ അളവ് പതിവായി നിരീക്ഷിക്കുന്നത് പ്രമേഹ വൃക്കരോഗം കൈകാര്യം ചെയ്യുന്നതിൽ നിർണായകമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവിലുള്ള ഉയർച്ചയും താഴ്ച്ചയും തിരിച്ചറിയാനും അവ പരിധിക്കുള്ളിൽ നിലനിർത്താൻ ആവശ്യമായ നടപടികൾ കൈക്കൊള്ളാനും സ്ഥിരമായ നിരീക്ഷണം സഹായിക്കും.

വൃക്കകൾ തകരാറിലാകാനുള്ള സാധ്യതയും പ്രമേഹവുമായി ബന്ധപ്പെട്ട സങ്കീർണതകളും കുറയ്ക്കുന്നതിന് HbA1c അളവ് 7% ൽ താഴെയായി നിലനിർത്താൻ വിദ​ഗ്ധർ പറയുന്നു.

പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പയറുവർഗ്ഗങ്ങൾ എന്നിവ പോലുള്ള പോഷക സാന്ദ്രമായ ഭക്ഷണങ്ങൾ കഴിക്കുക.സംസ്കരിച്ച ഭക്ഷണങ്ങൾ, പഞ്ചസാര പാനീയങ്ങൾ, ഉയർന്ന സോഡിയം അടങ്ങിയ ഭക്ഷണം എന്നിവ കഴിക്കുന്നത് പരിമിതപ്പെടുത്തുക. കാരണം അവ വൃക്കകളുടെ പ്രവർത്തനത്തെ മോശമാക്കുകയും ശരീരഭാരം വർദ്ധിപ്പിക്കുകയും ചെയ്യും.

പ്രമേഹവും വൃക്കരോഗവും കൈകാര്യം ചെയ്യുന്നതിൽ പതിവായുള്ള വ്യായാമം പ്രധാനമാണ്. പതിവ് വ്യായാമം രക്തചംക്രമണം മെച്ചപ്പെടുത്താനും രക്തസമ്മർദ്ദം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് ഫലപ്രദമായി നിയന്ത്രിക്കാനും സഹായിക്കുന്നു. ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും നടത്തം, നീന്തൽ അല്ലെങ്കിൽ സൈക്ലിംഗ് പോലുള്ള വ്യായാമങ്ങൾ ദിനചര്യയിൽ ഉൾപ്പെടുത്തുക.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All