യുഎയിൽ ചെറിയ പെരുന്നാള്‍ ഏപ്രില്‍ 10 ബുധനാഴ്ചയാവാന്‍ സാധ്യതയെന്ന് ജ്യോതിശാസ്ത്രജ്ഞര്‍
അബുദാബി : ഈ വര്‍ഷത്തെ ഈദുല്‍ ഫിത്തര്‍ (Eid ul Fitr) അഥവാ ചെറിയ പെരുന്നാള്‍ ഏപ്രില്‍ 10 ബുധനാഴ്ചയാവാന്‍ സാധ്യതയെന്ന് ജ്യോതിശാസ്ത്രജ്ഞര്‍. എമിറേറ്റ്‌സ് അസ്‌ട്രോണമിക്കല്‍ അസോസിയേഷനാണ് ഇതു സംബന്ധിച്ച നിഗമനങ്ങള്‍ ആദ്യമായി പുറത്തുവിട്ടത്.
ജ്യോതിശാസ്ത്രജ്ഞര്‍ നേരത്തേ കണക്കുകൂട്ടിയതിലും ഒരു ദിവസം വൈകിയായിരിക്കും ചെറിയ പെരുന്നാള്‍ എത്തുക. ശവ്വാലിലെ ചന്ദ്രക്കല കാണാനുള്ള ബുദ്ധിമുട്ടാണ് ഇതിന് കാരണമായി എമിറേറ്റ്‌സ് അസ്‌ട്രോണമിക്കല്‍ അസോസിയേഷന്‍ ചെയര്‍മാന്‍ ഇബ്രാഹിം അല്‍ ജര്‍വാന്‍ ചൂണ്ടിക്കാട്ടുന്നത്. റമദാന്‍ മാസം അവസാനിച്ച് ശവ്വാല്‍ മാസപ്പിറവി ദൃശ്യമാവുമ്പോഴാണ് ഈദുല്‍ ഫിത്തര്‍ ദിനം.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.