• Home
  • News
  • സൂര്യഗ്രഹണം: ചന്ദ്രക്കല കാണാൻ ബുദ്ധിമുട്ടും; പെരുന്നാൾ ഏപ്രിൽ 10ന് സാധ്യത

സൂര്യഗ്രഹണം: ചന്ദ്രക്കല കാണാൻ ബുദ്ധിമുട്ടും; പെരുന്നാൾ ഏപ്രിൽ 10ന് സാധ്യത

ദുബായ് ∙ പെരുന്നാളിന്റെ (ഈദുൽ ഫിത്തർ) ആദ്യ ദിവസം ഏപ്രിൽ 10-ന് ആകാൻ സാധ്യത. ഏപ്രിൽ 8-ന് സമ്പൂർണ സൂര്യഗ്രഹണം പ്രതീക്ഷിക്കുന്നതിനാൽ റമസാനിന്റെ അവസാനത്തെ അടയാളപ്പെടുത്തുന്ന ശവ്വാൽ മാസ ചന്ദ്രക്കല കാണാനുള്ള ബുദ്ധിമുട്ട് കാരണമാണിതെന്ന് എമിറേറ്റ്‌സ് അസ്‌ട്രോണമിക്കൽ അസോസിയേഷൻ പറഞ്ഞു.

സൂര്യാസ്തമയത്തിനു ശേഷം ശവ്വാൽ ചന്ദ്രക്കല കാണാൻ പ്രയാസമാണ്. ഇതിനർഥം ഏപ്രിൽ 9-ന്റെ സൂര്യാസ്തമയത്തിനു ശേഷം ശവ്വാൽ ചന്ദ്രക്കല ദൃശ്യമാകുമെന്നാണ്. ഇത്  റമസാനിൻ്റെ അവസാന ദിവസം അടയാളപ്പെടുത്തും. ഏപ്രിൽ 8-ന് ചന്ദ്രൻ സൂര്യനെ മൂടുകയും ഭൂമിയിൽ നിഴൽ വീഴ്ത്തുകയും ചെയ്യും. ഈ അത്ഭുതകരമായ ആകാശ സംഭവം വടക്കേ അമേരിക്ക കടന്ന് മെക്സിക്കോ, യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ എന്നിവയിലൂടെ കടന്നുപോകും. ദക്ഷിണ പസഫിക് സമുദ്രത്തിൽ പൂർണ സൂര്യഗ്രഹണം ആരംഭിക്കും. ശവ്വാൽ ചന്ദ്രക്കലയുടെ ജനനം വ്രത മാസത്തിൻ്റെ അവസാനത്തെ അടയാളപ്പെടുത്തുന്നു. ഇസ്ലാമിക ഹിജ്‌റി കലണ്ടറിലെ പത്താം മാസമാണ് ശവ്വാൽ. ആദ്യ ദിവസം പെരുന്നാളാ( ഈദ് അൽ ഫിത്തർ)യി ആഘോഷിക്കുന്നു. സമ്പൂർണ സൂര്യഗ്രഹണം മതപരമായ ആചരണത്തെയും ഇസ്‌ലാമിക ലോകത്ത് ഉടനീളമുള്ള പെരുന്നാൾ ആഘോഷങ്ങളുടെ സമയത്തെയും സ്വാധീനിക്കും. ഇസ്‌ലാമിക മാസങ്ങൾ ചന്ദ്രക്കല കാണുന്നതിനെ ആശ്രയിച്ച് 29 അല്ലെങ്കിൽ 30 ദിവസമാണ്.

 

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All