• Home
  • News
  • ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി വിമാന കമ്പനികൾ, നാട്ടിലെ സ്കൂൾ അവധി, പെരുന്നാൾ

ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി വിമാന കമ്പനികൾ, നാട്ടിലെ സ്കൂൾ അവധി, പെരുന്നാൾ ആഘോഷം

 

ഗൾഫ് : നാട്ടിൽ സ്കൂൾ അവധി വരാൻ ഇരിക്കുകയാണ്. കൂടുതൽ പേർ ഗൾഫിലേക്ക് പോകാൻ തയ്യാറെടുക്കുന്ന സമയം, കൂടെ പെരുന്നാൾ അവധിയും വരാൻ പോകുന്നു മറ്റു ചിലർ നാട്ടിലേക്ക് വരാൻ പോകുന്ന സമയം, വിമാന കമ്പനികൾക്ക് ഈ സമയം ചാകരയാണ്. ഉയർന്ന നിരക്ക് ആണ് ടിക്കറ്റിൽ വരുന്നത്.

ഗൾഫ് സെക്ടറുകളിലെ ടിക്കറ്റ് നിരക്ക് വളരെ വേഗത്തിൽ ഉയർന്നിട്ടുണ്ട്. കാരണം ഈ സ്ഥലങ്ങളിലേക്ക് ആയിരിക്കും കൂടുതൽ ആളുകൾ പോകുന്നത്. ഈ മാസം അവസാനത്തോടെ നാട്ടിലെ സ്കൂളുകൾ അടയ്ക്കും. പലരും കുടുംബത്തോടെ ഗൾഫിലേക്ക് പോകാനുള്ള തയ്യാറെടുപ്പുകൾ നടത്തി കഴിഞ്ഞു. ഗൾഫിൽ നിന്നും ഈ സമയത്ത് നാട്ടിലേക്കുള്ള നിരക്ക് കുറയുന്നതാണ് രീതി. എന്നാൽ ഇത്തവണ പെരുന്നാൾ വരുന്നതിനാൽ ഗൾഫിൽ നിന്നും നാട്ടിലേക്ക് വരുന്ന ആളുകളുടെ എണ്ണം കൂടും. കൂടെ ടിക്കറ്റ് നിരക്കും. 50% മുതൽ മൂന്നിരട്ടി വരെ വർധനവാണ് ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോർട്ട്.

ഏപ്രിൽ 2ന് കോഴിക്കോട്ടുനിന്ന് ജിദ്ദയിലേക്കുള്ള ടിക്കറ്റ് നിരക്ക് വളരെ കൂടുതലാണ്. 37,000 രൂപയ്ക്ക് മുകളിലാ ഇപ്പോൾ വരുന്ന നിരക്ക്. ജിദ്ദയിൽ നിന്നും നാട്ടിലേക്ക് വരുന്ന നിരക്ക് 26000 രൂപയാണ്. ഏപ്രിൽ മാസത്തിലെ മിക്ക ദിവസങ്ങളിലും വരുന്നത് ഉയർന്ന നിരക്ക് തന്നെയാണ്. 20,000 രൂപയ്ക്ക് ജിദ്ദയിൽനിന്നു കോഴിക്കോട്ട് എത്താൽ സാധിക്കും. നാട്ടിലെത്തി തിരിച്ചു പോകുന്ന പ്രവാസികൾക്ക് ഉയർന്ന നിരക്ക് തന്നെ നൽകേണ്ടി വരും. പെരുന്നാളിനു ശേഷം ദുബായിൽ നിന്നും കോഴിക്കോട്ടേക്ക് നിരക്ക് കുറവാണ്. ഏപ്രിൽ 13ന് 10,522 രൂപയാണ് കാണിക്കുന്നത്. എന്നാൽ അതേ ദിവസം കോഴിക്കോട്ടു നിന്നു ദുബായിലേക്കു പോകാൻ 20,828 രൂപ നൽകണം. ഏപ്രിൽ 13, 14 തീയതികളിൽ 11,000 രൂപ നൽകിയാൽ അബുദാബിയിൽ നിന്നു കോഴിക്കോട്ടേക്ക് എത്താൻ സാധിക്കും. എന്നാൽ 25,446 രൂപയാണ് കോഴിക്കോട്ടുനിന്ന് അബുദാബിയിലേക്കുള്ള യാത്രക്കായി പ്രവാസി നൽകേണ്ടി വരുന്നത്.

പെരുന്നാളിനു ശേഷം ദോഹയിലേക്കുള്ള ടിക്കറ്റ് നിരക്കിൽ മൂന്നിരട്ടിയാണ് വർധനവ് ഉള്ളത്. ദോഹയിലേക്ക് ആണ് ഏപ്രിൽ മാസത്തിൽ നിങ്ങൾ യാത്ര പ്ലാൻ ചെയ്യുന്നത് എങ്കിൽ ശരാശരി 30,000 രൂപ ടിക്കറ്റ് നിരക്കിൽ നൽകേണ്ടി വരും. എന്നാൽ ഈ അടുത്ത ദിവസങ്ങളിൽ ദോഹയിൽനിന്നു നാട്ടിലേക്ക് വരാൻ 11000 രൂപ നൽകിയാൽ മതിയാകും. മസ്കറ്റിൽ നിന്നും നാട്ടിലേക്കും ഉയർന്ന നിരക്ക് തന്നെയാണ് ഈടാക്കുന്നത്. ഏപ്രിലിൽ 8000 രൂപ മുതൽ 12,000 രൂപവരെ നിരക്ക് വരുന്നത്.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All