• Home
  • News
  • പെരുന്നാൾ അഘോഷമാക്കേണ്ടേ?; കാത്തിരിക്കുന്നു കണ്ണഞ്ചിപ്പിക്കുന്ന പരിപാടികളുമായി

പെരുന്നാൾ അഘോഷമാക്കേണ്ടേ?; കാത്തിരിക്കുന്നു കണ്ണഞ്ചിപ്പിക്കുന്ന പരിപാടികളുമായി

ദുബായ്∙ ആകാശത്ത് വർണവിസ്മയം തീർക്കുന്ന കരിമരുന്ന് പ്രയോഗങ്ങളടക്കം ഒട്ടേറെ കണ്ണഞ്ചിപ്പിക്കുന്ന പരിപാടികളുമായി ദുബായ് പെരുന്നാൾ  ആഘോഷത്തിന് ഒരുങ്ങി. സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ഒൻപത് ദിവസം വരെ നീണ്ട ഇടവേളയിൽ എല്ലാ ദിവസവും ആസ്വദിക്കാവുന്ന പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. സ്കൂൾ അവധിയായിട്ടും നാട്ടിലേക്ക് പോകാതെ ഇവിടെ തന്നെ പെരുന്നാളാഘോഷിക്കാൻ തീരുമാനിച്ചവരെ സന്തോഷിപ്പിക്കുന്നതായിരിക്കും പരിപാടികൾ.  റമസാൻ ആരംഭിച്ചത് മുതൽ ദുബായിലെ ചില സ്ഥലങ്ങൾ പതിവ് കരിമരുന്ന് പ്രയോഗങ്ങളാൽ ആകാശത്തെ വർണശബളമാക്കുന്നുണ്ടെങ്കിലും പെരുന്നാളിലേത് അതിലും ഗംഭീരമായിരിക്കുമെന്നാണ് റിപോർട്ടുകൾ. ഈ മാസം ഒന്‍പതിനോ പത്തിനോ ആയിരിക്കും പെരുന്നാൾ.

∙ ഗ്ലോബൽ വില്ലേജ്

ദുബായിലെ ആഗോളഗ്രാമത്തിൽ  ഈ മാസം 10 മുതൽ 14 വരെ  സംഗീതത്തിന്‍റെ അകമ്പടിയോടെയുള്ള കരിമരുന്ന് പ്രയോഗം ഉണ്ടാകും. കൂടാതെ, 200 ലേറെ സാംസ്കാരിക–വിനോദ പരിപാടികളും അരങ്ങേറും. രാത്രി 9 നാണ് കരിമരുന്ന് പ്രയോഗം.

∙ ദുബായ് പാർക്സ് ആൻഡ് റിസോർട്സ്

ത്രില്ലിങ് റൈഡുകൾ, മാസ്കോട് രൂപങ്ങൾ, വിരുന്നുകൾ എന്നിവയ്‌ക്ക് പുറമെ, ദുബായ് പാർക്ക്‌സ് ആൻഡ് റിസോർട്ട്‌സ് ഈദ് അൽ ഫിത്തറിനായി മറ്റൊരു വലിയ ആഘോഷവും സംഘടിപ്പിക്കുന്നു. ഏലിയൻ പരേഡ്, നൃത്തം ചെയ്യുന്ന ബഹിരാകാശയാത്രികർ, സ്പെഷ്യാലിറ്റി ആക്ടുകൾ, ഔട്ട്‌ഡോർ സ്പേസ്-തീം ഫൺ എന്നിവ ഉൾക്കൊള്ളുന്ന ഒരു പുതിയ ഷോയായ ഏലിയൻ പരേഡിന് ആദ്യം സാക്ഷിയാകാൻ അതിഥികൾക്ക് അവസരം ലഭിക്കും.  ഈ മാസം 10 മുതൽ12 വരെയാണ് വെടിക്കെട്ട്. ദിവസേനയുള്ള ലേസർ ഷോകൾ എല്ലാ രാത്രിയിലും മൂന്ന് തവണ അരങ്ങേറും.

∙ ദുബായ് ഫെസ്റ്റിവൽ സിറ്റി

ഫെസ്റ്റിവൽ സിറ്റിയിലെത്തിയാൽ കഥ മാറും. ഷോപ്പിങ്ങിനോടൊപ്പം വാട്ടർഫ്രണ്ടിലെ തകര്‍പ്പൻ ഷോയും ആസ്വദിക്കാം. ഏപ്രിൽ 10ന് രാത്രി 8നാണ് പരിപാടി.

∙ ഹത്ത‌

നഗരത്തിരക്കിനിടയിൽ നിന്ന് ഇത്തിരി ശാന്തതയുടെ പ്രദേശത്ത് പെരുന്നാളാഘാഷിക്കണമെന്നാണോ ആഗ്രഹം? എങ്കിൽ മടിക്കേണ്ട, നേരെ വശ്യസുന്ദര മലനിരകളുള്ള ഹത്തയിലേയ്ക്ക് വിട്ടോളൂ. മലകളുടെ സൗന്ദര്യവും ശാന്തതയും ആസ്വദിക്കാമെന്നതിനോടൊപ്പം ഈ മാസം 10ന് നടക്കുന്ന കരിമരുന്ന് പ്രയോഗവും ആസ്വദിക്കാം.

∙ അൽ സീഫ്

പെരുന്നാൾ ആദ്യദിവസത്തെ കരിമരുന്ന് പ്രയോഗങ്ങൾ നഷ്ടപ്പെട്ടുപോയെങ്കിൽ വിഷമിക്കേണ്ട, ദുബായ് നഗരത്തിലെ അൽസീഫിൽ   ഈ മാസം 11ന് ചെന്നാൽ രാത്രി 8ന് കരിമരുന്ന് പ്രയോഗം കാണാം.

∙ ബ്ലൂവാട്ടേഴ്സ് ദ്വീപ്

ഭക്ഷണവൈവിധ്യം ആസ്വദിക്കാൻ ബ്ലൂവാട്ടേഴ്സിലെ റസ്റ്ററന്‍റ‌് തിരഞ്ഞെടുക്കുന്നത് ബുദ്ധിപരമായിരിക്കും. കാരണം കണ്ണിന് നവ്യാനുഭൂതി പകരുന്ന ഒട്ടേറെ പരിപാടികൾ ഇവിടെ ഒരുക്കിയിട്ടുണ്ട്–ഈ മാസം 12ന് രാത്രി 8ന്.

∙ ദ് ബീച്ച്, ജുമൈറ ബീച്ച് റിസോർട്

ബീച്ചിൽ ഒരു പാർട്ടി എന്നത് അത്ര മോശമല്ലാത്ത ആശയമാണ്. ജുമൈറ ബീച്ച് റിസോർട്ടിലെ ബീച്ചിൽ അതിന് യോജ്യമായ സൗകര്യമുണ്ട്. ഈ മാസം 12ന് രാത്രി 8ന് നടക്കുന്ന ആകാശവിസ്മയങ്ങളും ആസ്വദിക്കാം. ഇതൊന്നും കൂടാതെ, വൈൽഡ് വാദി വാട്ടർ പാർക്ക്, ദ് ഗ്രീൻ പ്ലാനറ്റ്, റോക്സി സിനിമയിലും മറ്റു ചില കേന്ദ്രങ്ങളിലും ആരെയും മനംമയക്കുന്ന പരിപാടികൾ അരങ്ങേറും. ഇതര എമിറേറ്റുകളിലും പെരുന്നാളാഘോഷം ഗംഭീരമാക്കാൻ വൈവിധ്യമാർന്ന പരിപാടികൾ ഒരുക്കിയിട്ടുണ്ട്. മലയാളികൾക്ക് പ്രത്യേകമായി ദുബായിലും മറ്റു ചില എമിറേറ്റുകളിലും സിനിമാ താരങ്ങളും ഗായകരും മിമിക്രി കലാകാരന്മാരും പങ്കെടുക്കുന്ന സ്റ്റേജ് ഷോകളും അരങ്ങേറും.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All