താപനില കുറയും; മഴയ്ക്കും സാധ്യത, അറിയിപ്പ് നൽകി കുവൈത്ത് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
കുവൈത്ത് സിറ്റി: കുവൈത്തില്‍ വരുന്ന ദിവസങ്ങളില്‍ താപനില കുറയുമെന്ന് അറിയിപ്പ്. ശനി, ഞായര്‍ ദിവസങ്ങളില്‍ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. വരുന്ന ആഴ്ച രാജ്യത്ത് ശൈത്യതരംഗം തുടരും.
വെള്ളി, ശനി ദിവസങ്ങളിൽ പരമാധി താപനില ശരാശരി 22 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും. രാത്രിയിൽ 7-9 ഡിഗ്രി വരെ കുറയും. ശനിയാഴ്ച പകൽ താപനില 22-24 നും ഇടയിലും രാത്രി 11- 13 നും ഇടയിലായിരിക്കുമെന്നും അറിയിപ്പില്‍ പറയുന്നു.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.