• Home
  • News
  • അനധികൃത ടാക്സി, റമദാനിലെ ആദ്യ എട്ട് ദിവസത്തിനുളളില്‍ നാനൂറിലധികം പേർ അറസ്റ്റിൽ

അനധികൃത ടാക്സി, റമദാനിലെ ആദ്യ എട്ട് ദിവസത്തിനുളളില്‍ നാനൂറിലധികം പേർ അറസ്റ്റിൽ

റിയാദ് : അനധികൃത ടാക്‌സികള്‍ക്കെതിരെ പരിശോധന ശക്തമാക്കിയതോടെ വിവിധ വിമാനത്താവളങ്ങളില്‍ നിന്നായി നിരവധി പേര്‍ പിടിയിലായി. റമദാനിലെ ആദ്യ എട്ട് ദിവസത്തിനുളളില്‍ നാനൂറിലധികം പേരെ അറസ്റ്റ് ചെയ്തതായി അധികൃതര്‍ അറിയിച്ചു. പിടിയിലാകുന്നവര്‍ക്ക് അയ്യായിരം റിയാല്‍ പിഴ ചുമത്തും. പരിശോധന വരും ദിവസങ്ങളിലും ശക്തമായി തുടരുമെന്ന് ഗതാഗത അതോറിറ്റി അറിയിച്ചു.

ആഭ്യന്തര മന്ത്രാലയം, പില്‍ഗ്രിം എക്‌സ്പീരിയന്‍സ് പ്രോഗ്രാം, പബ്ലിക് പ്രോസിക്യൂഷന്‍, ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍, എയര്‍പോര്‍ട്ട് ഹോള്‍ഡിംഗ് കമ്പനി എന്നിവയുമായി സഹകരിച്ചാണ് ഗതാഗത അതോറിറ്റി പ്രത്യേക കാമ്പയിന്‍ ആരംഭിച്ചത്. ലൈസന്‍സുള്ള ടാക്‌സി കമ്പനികളില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും അതിലൂടെ നിരവധി ആനൂകൂല്യങ്ങള്‍ നേടാമെന്നും അനധികൃത ടാക്‌സി ഉടമകളോട് അതോറിറ്റി ആവശ്യപ്പെട്ടു.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All