കടായി ചിക്കൻ

ചിക്കന്‍-1 കിലോ
സവാള-5
തക്കാളി-2
ഇഞ്ചി-വെളുത്തുളളി പേസ്റ്റ്-1 ടീസ്പൂണ്‍
പച്ചമുളക്-2
ക്യാപ്‌സിക്കം-1
തക്കാളി അരച്ച്-2 ടീസ്പൂണ്‍
മല്ലിപ്പൊടി-2 ടീസ്പൂണ്‍
ജീരകപ്പൊടി-1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി-ഒരു ടീസ്പൂണ്‍
മുളകുപൊടി-1 ടീസ്പൂണ്‍
ഗരം മസാല പൗഡര്‍-1 ടീസ്പൂണ്‍
കറുവാപ്പട്ട-ഒരു കഷ്ണം
ഏലയ്ക്ക-3
ഗ്രാമ്പൂ-2
വയനയില-1
ജീരകം-ഒരു ടീസ്പൂണ്‍
ക്രീം-3 ടീസ്പൂണ്‍
എണ്ണ
മല്ലിയില

ചിക്കനില്‍ പുരട്ടാന്‍
തൈര്-250 ഗ്രാം
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-1 ടീസ്പൂണ്‍
മല്ലിപ്പൊടി-2 ടീസ്പൂണ്‍
ജീരകപ്പൊടി-1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
മുളുകപൊടി-1 ടീസ്പൂണ്‍
ഗരം മസാല പൗഡര്‍-1 ടീസ്പൂണ്‍
ഉപ്പ്

തയാറാക്കുന്ന വിധം

ചിക്കന്‍ നല്ലപോലെ കഴുകി വൃത്തിയാക്കി പുരട്ടാനുള്ള എല്ലാ സാധനങ്ങളും പുരട്ടി വയ്ക്കുക. ഇത് അര മണിക്കൂര്‍ പുരട്ടി വയ്ക്കാം. ഒരു കടായിയില്‍ എണ്ണ തിളപ്പിയ്ക്കുക. ഇതിലേയ്ക്ക് ക്യാപ്‌സിക്കം, തക്കാളി എന്നിവ ചേര്‍ത്തു വഴറ്റണം. ഇത് മാറ്റി വയ്ക്കുക. ഈ കടായിയില്‍ ആവശ്യമെങ്കില്‍ അല്‍പം കൂടി എണ്ണ ചൂടാക്കി ജീരകം, വയനയില, കറുവാപ്പട്ട, ഗ്രാമ്പൂ, ഏലയ്ക്ക് എന്നിവ ചേര്‍ത്ത് വഴറ്റണം. ഇതിലേയ്ക്ക് സവാള ചേര്‍ത്ത് വഴറ്റുക. ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, മഞ്ഞള്‍പ്പൊടി, മുളകുപൊടി, ഉപ്പ്, മല്ലിപ്പൊടി, ജീരകപ്പൊടി, പച്ചമുളക് എ്ന്നിവ ഇതിലേയ്ക്കു ചേര്‍ത്ത് ഇളക്കണം. ഇതിലേയ്ക്ക് തക്കാളി അരച്ചതു ചേര്‍ത്തിളക്കുക. അല്‍പം ഇളക്കിയ ശേഷം ഇതിലേയ്ക്ക് ചിക്കന്‍ കഷ്ണങ്ങള്‍ ചേര്‍ത്തിളക്കി പാകത്തിന് ഉപ്പു ചേര്‍ത്ത് ഇളക്കണം. ഇതിലേയ്ക്ക് ക്യാപ്‌സിക്കം, തക്കാളി എന്നിവ ചേര്‍ത്ത് ഇളക്കണം. ഇത് അടച്ചു വച്ച് വേവിയ്ക്കുക. കറി കുറുകിക്കഴിയുമ്പോള്‍ ഗരം മസാല, ക്രീം എന്നിവ ചേര്‍ത്ത് ഇറക്കി വയ്ക്കാം. മല്ലിയില അരിഞ്ഞതു ചേര്‍ത്ത് ഉപയോഗിയ്ക്കാം.