• Home
  • Pachakam
  • അറേബ്യൻ ബുഖാരി റൈസ്

അറേബ്യൻ ബുഖാരി റൈസ്

ആവശ്യമായ ചേരുവകൾ

ബസ്മതി റൈസ് -2 കപ്പ്
ചിക്കൻ -1 kg
ഒലീവ് ഓയിൽ -2 ടേബിൾ സ്പൂൺ
സവാള -1
വെള്ളം -3 1/2 കപ്പ്
പച്ചമുളക് -2
ക്യാരറ്റ് -1
ടൊമാറ്റോ -2
ഗ്രാമ്പു -4
ഏലക്കായ -4
നല്ല ജീരകം -1 ടീ സ്പൂൺ
പട്ട -1
ഡ്രൈ ലെമൺ -1

ബുഖാരി മസാലയ്ക്ക്‌ ആവശ്യമുള്ള ചേരുവകൾ

കുരുമുളക് പൊടി -1/2 ടീ സ്പൂൺ
ഏലക്ക പൊടി -1/2 ടീ സ്പൂൺ
ജീരകം പൊടി -1/2 ടീ സ്പൂൺ
ഗ്രാമ്പു പൌഡർ -1/2 ടീസ്പൂൺ
ഗാർലിക് പൌഡർ -1 ടീസ്പൂൺ
റൈസിൻസ് - അലങ്കരിക്കാൻ  
കശുവണ്ടിപ്പരിപ്പ് -  അലങ്കരിക്കാൻ  

തയാറാക്കുന്ന വിധം

ബസ്മതി റൈസ് കഴുകി വെള്ളത്തിൽ കുതിർത്തുവയ്ക്കുക. ചിക്കൻ നാലു കഷ്ണങ്ങൾ ആയി മുറിച്ച് വയ്ക്കുക. ഒരു ചീനച്ചട്ടിയിൽ ഒലിവ് ഓയിൽ ഒഴിച്ച് ഗ്രാമ്പു, പട്ട, ഏലക്കായ ചേർത്ത് മൂത്തു വരുമ്പോൾ ഇതിൽ സവാള ഇട്ടു വഴറ്റുക. ഇതിലേക്ക് പച്ചമുളക് , ക്യാരറ്റ്, ചിക്കനും ചേർത്തു നല്ലവണം 15 മിനിറ്റ് ഫ്രൈ ചെയ്യുക. ഇതിലേക്ക് ടൊമാറ്റോ പ്യൂരി ആക്കിയതും, ബുഖാരി മസാലയും ചേർത്ത് വഴറ്റി ഡ്രൈ ലെമൺ ചേർത്ത് 3 1/2 കപ്പ് വെള്ളവും ചേർത്ത് പാത്രം അടച്ച് ചിക്കൻ 15 മിനിറ്റ് വേവിക്കുക. ചിക്കൻ മാറ്റിവയ്ക്കുക. മസാലയിൽ റൈസ് ചേർത്ത് വേവിക്കാം. വെന്ത ചിക്കൻ ‌ഓയിൽ തടവി പാനിലോ, ഓവനിലോ വച്ച് ഗ്രിൽ ചെയ്യുക. പിന്നീട് ഒരു പ്ളേറ്റിൽ റൈസ് ഇട്ട്  അതിനു മുകളിൽ ചിക്കൻ ഗ്രിൽ ചെയ്തത് വയ്ക്കുക. അവസാനമായി റൈസിൻസ്, കശുവണ്ടിപ്പരിപ്പ് എന്നിവ ചേർത്ത് അലങ്കരിക്കാം.

Related Articles