• Home
  • Sports
  • ബൽജിയത്തെ വീഴ‌്ത്തി സ്വിറ്റ‌്സർലൻഡ‌് യുവേഫ നേഷൻസ‌് ലീഗിന്റെ

ബൽജിയത്തെ വീഴ‌്ത്തി സ്വിറ്റ‌്സർലൻഡ‌് യുവേഫ നേഷൻസ‌് ലീഗിന്റെ സെമിയിൽ

ലുസേൺ: ബൽജിയത്തെ വീഴ‌്ത്തി സ്വിറ്റ‌്സർലൻഡ‌് യുവേഫ നേഷൻസ‌് ലീഗിന്റെ സെമിയിൽ. ലോക ഫുട‌്ബോളിലെ വമ്പന്മാരെ രണ്ടിനെതിരെ അഞ്ച‌് ഗോളിന‌് സ്വിസ‌് അട്ടിമറിച്ചു. ആദ്യ 17 മിനിറ്റിൽ രണ്ട‌് ഗോളിന‌് പിന്നിലായശേഷമാണ‌്‌ അതിഗംഭീര തിരിച്ചുവരവ‌്. ഹാരിസ‌് സെഫെറോവിച്ചിന്റെ ഹാട്രിക‌് വിജയത്തിൽ നിർണായകമായി. റിക്കാർഡോ റോഡ്രിഗസും നിക്കോ എൽവേദിയും വിജയികളുടെ മറ്റ‌് ഗോളുകൾ നേടി. തോർഗൻ ഹസാർഡിന്റെ വകയായിരുന്നു ബൽജിയത്തിന്റെ രണ്ട‌് ഗോളും. ലീഗ‌് എ ഗ്രൂപ്പ‌് രണ്ടിൽ ഇരുടീമിനും ഒമ്പത‌് പോയിന്റാണ‌്. പരസ‌്പരം കളിച്ചതിൽ മെച്ചപ്പെട്ട റെക്കോഡ‌ുള്ള ടീം എന്ന നിലയിലാണ‌്  സ്വിറ്റ‌്സർലൻഡ‌് സെമിയിൽ കടന്നത‌്.

Recent Updates