ലോകകപ്പ് ഹോക്കി ടൂർണമെന്റിൽ കരുത്തരായ ബെൽജിയത്തെ സമനിലയിൽ തളച്ചിട്ട് ഇന്ത്യ
ഭുവനേശ്വർ: ഒഡീഷയിൽ നടക്കുന്ന ലോകകപ്പ് ഹോക്കി ടൂർണമെന്റിൽ കരുത്തരായ ബെൽജിയത്തെ 2-2ന് സമനിലയിൽ തളച്ചിട്ട് ഇന്ത്യ ക്വാർട്ടർ ഫൈനൽ സാധ്യതകൾ സജീവമാക്കി.എട്ടാം മിനിട്ടിൽ മുന്നിലെത്തിയിരുന്ന ബെൽജിയത്തിനെ 39-ാം മിനിട്ടിൽ ഹർമൻപ്രീത് സിംഗും 47-ാം മിനിട്ടിൽ സിമ്രാൻ ജിത്ത് സിംഗും നേടിയ ഗോളുകൾക്ക് ഇന്ത്യ മറികടന്നിരുന്നു എന്നാൽ 56-ാം മിനിട്ടിൽ ബെൽജിയം ഗോളിയെ മാറ്റി അറ്റാക്കറെ ഇറക്കിയ നീക്കത്തിലൂടെ സമനില ഗോൾ നേടുകയായിരുന്നു.പൂളിലെ ജേതാക്കളെ കണ്ടെത്താൻ എട്ടിന് നടക്കുന്ന അവസാന മത്സരത്തിൽ ഇന്ത്യ കാനഡയെയും ബെൽജിയം ദക്ഷിണാഫ്രിക്കയെയും നേരിടും.