• Home
  • Sports
  • ആസ്‌ത്രേലിയക്കെതിരേയുള്ള രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് ജയം
sports cricket india

ആസ്‌ത്രേലിയക്കെതിരേയുള്ള രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് ജയം

നാഗ്പൂര്‍: ആസ്‌ത്രേലിയക്കെതിരേയുള്ള രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് ജയം. എട്ട് റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 48.2 ഓവറില്‍ 250 റണ്‍സെടുത്ത് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ആസ്‌ത്രേലിയക്ക് 49.3 ഓവറില്‍ 242 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെല്ലാം നിരാശയുള്ള പ്രകടനം പുറത്തെടുത്തപ്പോള്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി മാത്രമാണ് മികച്ച് നിന്നത്. 120 പന്ത് നേരിട്ട കോഹ്‌ലി 116 റണ്‍സെടുത്തു. 10 ബൗ@ണ്ടറികളുള്‍പ്പെട്ടതായിരുന്നു കോഹ്‌ലിയുടെ ഇന്നിങ്‌സ്. 46 റണ്‍സെടുത്ത വിജയ് ശങ്കറാണ് ഇന്ത്യയുടെ മറ്റൊരു സ്‌കോറര്‍. 41 പന്തില്‍ അഞ്ചു ബൗ@ണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെട്ടതാണ് ശങ്കറിന്റെ ഇന്നിങ്‌സ്. രോഹിത് ശര്‍മ, എം.എസ് ധോണി എന്നിവര്‍ പൂജ്യരായി മടങ്ങി. ശിഖര്‍ ധവാന്‍ (21), രവീന്ദ്ര ജഡേജ (21), അമ്പാട്ടി റായുഡു (18), കേദാര്‍ ജാദവ് (11), കുല്‍ദീപ് യാദവ് (3), ജസ്പ്രീത് ബുംറ (2) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍.

Recent Updates

Related News