• Home
  • Sports
  • ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എടികെയെ തോല്‍പ്പിച്ച് എഫ്‌സി ഗോവ
isl,football

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എടികെയെ തോല്‍പ്പിച്ച് എഫ്‌സി ഗോവ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി

മഡ്ഗാവ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എടികെയെ തോല്‍പ്പിച്ച് എഫ്‌സി ഗോവ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി. സ്വന്തം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ഗോവ കോല്‍ക്കത്തക്കാരെ തകര്‍ത്തത്. ജാക്കിചന്ദ് സിങ്, കോറോ എന്നിവരാണ് ഗോവയുടെ ഗോളുകള്‍ നേടിയത്. ഗോള്‍ കീപ്പറുടെ പ്രകടനമാണ് കൂടുതല്‍ ഗോളുകള്‍ വഴങ്ങാതെ എടികെയെ രക്ഷിച്ചത്.

ഒന്നാം മിനിറ്റില്‍ തന്നെ ഗോവ മുന്നിലെത്തി. കോറോയുടെ പാസില്‍ നിന്നായിരുന്നു ഗോള്‍. അപ്രതീക്ഷിതമായി കിട്ടിയ പ്രഹരത്തില്‍ നിന്ന് തിരിച്ചുവരാന്‍ എടികെയ്ക്ക് സാധിച്ചില്ല. 51ാം മിനിറ്റില്‍ കോറോയുടെ ഗോളിലൂടെ ഗോവ ലീഡുയര്‍ത്തി. 81ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയായിരുന്നു ഗോവയുടെ മൂന്നാം ഗോള്‍. ഇതോടെ സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമാവാനും കോറോയ്ക്ക് സാധിച്ചു. ഇതുവരെ 13 ഗോളുകളാണ് കോറോ നേടിയത്. 12 ഗോള്‍ നേടിയ ഒഗ്‌ബെഷെയെയാണ് താരം പിന്തള്ളിയത്. വിജയത്തോടെ ഗോവയ്ക്ക് 15 മത്സരങ്ങളില്‍ നിന്ന് 28 പോയിന്റായി. 16 മത്സരങ്ങളില്‍ 21 പോയിന്റുള്ള എടികെ ആറാം സ്ഥാനത്താണ്.

Recent Updates

Related News