• Home
  • Sports
  • കേരള ബ്ലാസ‌്റ്റേഴ‌്സ‌് നോർത്ത‌് ഈസ‌്റ്റ‌് യുണൈറ്റഡിനോട‌് തോൽ

കേരള ബ്ലാസ‌്റ്റേഴ‌്സ‌് നോർത്ത‌് ഈസ‌്റ്റ‌് യുണൈറ്റഡിനോട‌് തോൽവി ഏറ്റുവാങ്ങി

ഗുവാഹത്തി: അവസാനനിമിഷം രണ്ട‌ുഗോൾ വഴങ്ങി കേരള ബ്ലാസ‌്റ്റേഴ‌്സ‌് നോർത്ത‌് ഈസ‌്റ്റ‌് യുണൈറ്റഡിനോട‌് തോൽവി ഏറ്റുവാങ്ങി (1-2). ഐഎസ‌്എൽ അഞ്ചാം പതിപ്പിൽ ബ്ലാസ‌്റ്റേഴ‌്സിന്റെ തുടർച്ചയായ മൂന്നാം തോൽവി. 90-ാംമിനിറ്റ‌ുവരെ ഒരു ഗോളിന‌് മുന്നിട്ടനിന്നശേഷമായിരുന്നു ബ്ലാസ‌്റ്റേഴ‌്സിന്റെ തകർച്ച. പരിക്കുസമയത്തിന്റെ ആദ്യമിനിറ്റിൽ സന്ദേശ‌് ജിങ്കൻ പെനൽറ്റി വഴങ്ങി. ബർതലോമേവ‌് ഒഗ‌്ബച്ചെ ലക്ഷ്യംകണ്ടു. അവസാനനിമിഷം യുവാൻ മാസിയ തകർപ്പൻഗോളിലൂടെ നോർത്ത‌് ഈസ‌്റ്റിന‌ു മിന്നുന്ന ജയമൊരുക്കി. ബ്ലാസ‌്റ്റേഴ‌്സിനായി മത്തേയ പൊപ്ലാട‌്നിക‌് ഗോളടിച്ചു. ഈ സീസണിൽ എട്ട‌ു ക‌ളി പൂർത്തിയാക്കിയ ബ്ലാസ‌്റ്റേഴ‌്സിന‌് ഒരുജയംമാത്രമാണുള്ളത‌്.

ആദ്യ പകുതിയില്‍ ഇരുടീമുകളും അവസരങ്ങള്‍ പാഴാക്കുന്നതില്‍ മല്‍സരിച്ചു വെങ്കിലും രണ്ടാം പകുതിയില്‍ പ്രതീക്ഷയെന്നോണം ബ്ലാസ്‌റ്റേഴ്‌സിനായി 72 ാം മിനിറ്റില്‍ പോപ്‌ലാനിനാണ് കോര്‍ണറിലൂടെ ഗോള്‍ നേടിയത്.തുടര്‍ന്ന് ജിംഗന്റെ അനാവശ്യ ഫൗളിലൂടെ ലഭിച്ച പെനാല്‍റ്റികിക്കിലൂടെ നോര്‍ത്ത് ഈസ്റ്റിന്റെ ഓഗ്ബച്ചെ കേരളത്തിനു ആദ്യ മറുപടി നല്‍കി. പിന്നാലെ 96 ാം മിനിറ്റില്‍ യുവാന്‍ മാസിയയുടെ ഗോളില്‍ നോര്‍ത്ത് ഈസ്റ്റ് വിജയത്തിലെത്തി. തുടരെ തുടരെയുള്ള അവസര നഷ്ടപ്പെടുത്തലുകളാണ് കേരളത്തിനു തിരിച്ചടിയായത്.

Recent Updates

Related News