• Home
  • Sports
  • കേരള ബ്ലാസ്റ്റേഴ്‌സ് മുഖ്യ പരിശീലക സ്ഥാനത്തുനിന്ന് ഡേവിഡ് ജെ

കേരള ബ്ലാസ്റ്റേഴ്‌സ് മുഖ്യ പരിശീലക സ്ഥാനത്തുനിന്ന് ഡേവിഡ് ജെയിംസിനെ പുറത്താക്കി

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് മുഖ്യ പരിശീലക സ്ഥാനത്തുനിന്ന് ഡേവിഡ് ജെയിംസിനെ പുറത്താക്കി. ടീമിന്റെ ഈ സീസണിലെ മോശം പ്രകടനത്തെത്തുടര്‍ന്നാണ് നടപടി. അതേസമയം, മാനേജ്‌മെന്റുമായുള്ള പരസ്പരധാരണയെത്തുടര്‍ന്നാണ് വഴിപിരിയലെന്നാണ് ക്ലബിന്റെ വിശദീകരണം.മ്യൂലന്‍സ്റ്റീനു പകരക്കാരനായി ഐ.എസ്.എല്‍ നാലാം സീസണില്‍ 2018 ജനുവരിയിലാണ് ജെയിംസ് ബ്ലാസ്റ്റേഴ്‌സ് മുഖ്യ പരിശീലകനായി ചുമതലയേറ്റത്. എന്നാല്‍ അഞ്ചാം സീസണില്‍ ക്ലബ് മോശം പ്രകടനമാണ് കാഴ്ചവച്ചത്.

നിര്‍ണായക ഘട്ടത്തില്‍ ടീമിന് ആത്മവിശ്വാസം നല്‍കി മുന്നോട്ട് നയിച്ച ഡേവിഡ് ജയിംസ് ടീമിനു നല്‍കി വന്ന സേവനത്തില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് നന്ദി പ്രകാശിപ്പിക്കുന്നതായും മുന്നോട്ടുള്ള അദ്ദേഹത്തിന്റെ പ്രയാണത്തിന് എല്ലാ ആശംസകളും നല്‍കുന്നതായും ബ്ലാസ്റ്റേഴ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ വരുണ്‍ ത്രിപുരനേനി അറിയിച്ചു.

Recent Updates

Related News