• Home
  • Sports
  • രഞ്ജി ട്രോഫി കേരളം സെമിയില്‍ കടന്നു
kerala,renji trophy

രഞ്ജി ട്രോഫി കേരളം സെമിയില്‍ കടന്നു

വയനാട്: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളം പുതുചരിത്രം രചിച്ചു. ക്വാർട്ടർ ഫൈനലിൽ കരുത്തരായ ഗുജറാത്തിനെ 113 റൺസിന് തകർത്ത് കേരളം ആദ്യമായി സെമിഫൈനലിൽ കടന്നു. 195 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് മൂന്നാം ദിനം 81 റണ്‍സിന് കൂടാരം കയറി.കൃഷ്ണഗിരിയിലെ പേസ് പിച്ചിൽ തീതുപ്പുന്ന പന്തുകളുമായി ഗുജറാത്തിനെ വിറപ്പിച്ച പേസർമാരായ ബേസിൽ തന്പിയും സന്ദീപ് വാര്യരുമാണ് കേരളത്തിന്‍റെ ചരിത്ര ജയത്തിന് ചുക്കാൻ പിടിച്ചത്. ബേസിൽ അഞ്ചും സന്ദീപ് നാലും വിക്കറ്റുകൾ പിഴുതു. മത്സരത്തിൽ എട്ട് വിക്കറ്റ് വീഴ്ത്തിയ ബേസിൽ തന്പി മാൻ ഓഫ് ദ മാച്ചായി.കഴിഞ്ഞ സീസണിൽ ക്വാർട്ടർ ഫൈനലിൽ കടന്ന കേരളം വിദർഭയോട് തോറ്റ് പുറത്താവുകയായിരുന്നു.

ആദ്യ ഇന്നിങ്‌സില്‍ 185 റണ്‍സിന് ആള്‍ ഔട്ടായ കേരളം ഇന്നലെ അവസാനിച്ച ഗുജറാത്തിന്റെ ഒന്നാം ഇന്നിങ്‌സ് 162ല്‍ അവസാനിച്ചതോടെയാണ് കളി ആവേശജനകമായത്. പിന്നീട് 23 റണ്‍സിന്റെ ലീഡുമായി രണ്ടാം റണ്‍സിന് ഇറങ്ങിയ കേരളം 171 റണ്‍സെടുത്ത് പുറത്തായി.195 റണ്‍സ് വിജയലക്ഷ്യമുണ്ടായ ഗുജറാത്ത് 81 റണ്‍സിന് ആള്‍ ഔട്ടാവുകയായിരുന്നു. ബേസില്‍ തമ്പിയും, സന്ദീപ് വാര്യരുമാണ് കേരളത്തിനെ വിജയത്തിലേക്കെത്തിച്ച തേരാളികള്‍. മത്സരത്തില്‍ ബേസില്‍ അഞ്ചും. സന്ദീപ് നാലും വിക്കറ്റുകള്‍ നേടി. വിദര്‍ഭയാകും സെമിയില്‍ എതിരാളികളെന്നാണ് കുരുതുന്നത്.

Recent Updates

Related News