• Home
  • Sports
  • ധോണി ഇന്ത്യയുടെ ട്വന്റി–20 ടീമിൽ തിരിച്ചെത്തി

ധോണി ഇന്ത്യയുടെ ട്വന്റി–20 ടീമിൽ തിരിച്ചെത്തി

ന്യൂഡൽഹി: മഹേന്ദ്ര സിങ‌് ധോണി ഇന്ത്യയുടെ ട്വന്റി–20 ടീമിൽ തിരിച്ചെത്തി. ന്യൂസിലൻഡിനെതിരായ ട്വന്റി–-20ക്കുള്ള ടീമിലാണ‌് ധോണി ഇടംനേടിയത‌്. ന്യൂസിലൻഡ‌്, ഓസ‌്ട്രേലിയ ടീമുകൾക്കെതിരായ ഏകദിന പരമ്പരയ‌്ക്കുള്ള ടീമിനെയും പ്രഖ്യാപിച്ചു. മനീഷ‌് പാണ്ഡെയാണ്‌ പുറത്തായ പ്രധാന കളിക്കാരൻ. ട്വന്റി–-20യിലും ഏകദിനത്തിലും പാണ്ഡെയ‌്ക്ക‌് ഇടംകിട്ടിയില്ല. പരിക്കിൽനിന്ന‌് മോചിതനായ ഓൾ റൗണ്ടർ ഹാർദിക‌് പാണ്ഡ്യ തിരിച്ചെത്തി. ഫെബ്രുവരി ആദ്യമാണ‌് ന്യൂസിലൻഡുമായുള്ള ട്വന്റി–-20 പരമ്പര. മൂന്ന‌ു മത്സരങ്ങളാണ‌്.ട്വന്റി–-20യിൽ സമീപകാലത്ത‌് ധോണിക്ക‌് മികച്ച കളി കാഴ‌്ചവയ‌്ക്കാനായിട്ടില്ല. വെസ‌്റ്റിൻഡീസുമായുള്ള പരമ്പരയിൽ ധോണിയെ സെലക്ടർമാർ ഒഴിവാക്കിയിരുന്നു. ഓസീസുമായുള്ള പരമ്പരയ‌്ക്കും ധോണിയെ പരിഗണിച്ചില്ല. ധോണിയുടെ ട്വന്റി–-20 കളിജീവിതം അവസാനിച്ചുവെന്ന സൂചനയാണ‌് ഇത‌് നൽകിയത‌്. എന്നാൽ, സെലക്ടർമാർ വീണ്ടും ധോണിയെ ടീമിലേക്ക‌് വിളിച്ചു.

Recent Updates

Related News