• Home
  • Sports
  • സംശയാസ്പദമായ ബൗളിങ് ആക്ഷന്റെ പേരില്‍ അമ്പാട്ടി റായിഡുവിനെ ഐ.
ambatti raidu

സംശയാസ്പദമായ ബൗളിങ് ആക്ഷന്റെ പേരില്‍ അമ്പാട്ടി റായിഡുവിനെ ഐ.സി.സി സസ്‌പെന്‍ഡ് ചെയ്തു

മുംബൈ: സംശയാസ്പദമായ ബൗളിങ് ആക്ഷന്റെ പേരില്‍ അമ്പാട്ടി റായിഡുവിനെ ഐ.സി.സി സസ്‌പെന്‍ഡ് ചെയ്തു. അന്താരാഷ്ട്ര മത്സരങ്ങളില്‍ പാര്‍ട്ട് ടൈം ബൗളറായി ബൗള്‍ ചെയ്യുന്നതില്‍ നിന്നാണ് ഐ.സി.സി സസ്‌പെന്റ് ചെയ്തത്. ബൗളിങ് ആക്ഷനെക്കുറിച്ച് സംശയമുന്നയിച്ചു കഴിഞ്ഞാല്‍ 14 ദിവസത്തിനകം ഐ.സി.സിയുടെ ടെസ്റ്റിന് ഹാജരാവണമെന്നാണ് നിയമം. എന്നാല്‍ റായിഡു ഇതിന് തയ്യാറാവാത്തതിനെ തുടര്‍ന്നാണ് ഐ.സി.സിയുടെ നടപടി. ഐ.സി.സിയുടെ ടെസ്റ്റിന് വിധേയനായി അത് പാസാവുന്നതു വരെ റായിഡുവിന്റെ സസ്‌പെന്‍ഷന്‍ തുടരും.ആസ്‌ത്രേലിയക്കെതിരേ നടന്ന മത്സരത്തില്‍ അമ്പാട്ടി റായിഡുവിനെ ഇന്ത്യ പാര്‍ട്ട് ടൈം ബൗളറായി പരീക്ഷിച്ചിരുന്നു. സിഡ്‌നിയില്‍ നടന്ന ഈ മത്സരത്തിലെ സംശയാസ്പദമായ ബൗളിങ്ങ് ആക്ഷനാണ് താരത്തിന്റെ സസ്‌പെന്‍ഷന് കാരണം. ടെസ്റ്റിന് വിധേയനായി പാസാവുന്നത് വരെ അന്താരാഷ്ട്ര മത്സരങ്ങളില്‍ അമ്പാട്ടി റായിഡുവിന് ബൗള്‍ ചെയ്യാന്‍ കഴിയില്ല.

Recent Updates

Related News