• Home
  • Sports
  • ടീം ​​​ഇ​​​ന്ത്യ ട്വ​​​ന്‍റി-20 പ​​​ര​​​ന്പ​​​ര ല​​​ക്ഷ്യ​​​

ടീം ​​​ഇ​​​ന്ത്യ ട്വ​​​ന്‍റി-20 പ​​​ര​​​ന്പ​​​ര ല​​​ക്ഷ്യ​​​മി​​​ട്ട് ഇ​​​ന്നി​​​റ​​​ങ്ങു​​​ന്നു

ല​​​ക്നോ: വെ​​​സ്റ്റ് ഇ​​​ൻ​​​ഡീ​​​സി​​​നെ​​​തി​​​രേ ജ​​​യം തു​​​ട​​​രു​​​ന്ന ടീം ​​​ഇ​​​ന്ത്യ ട്വ​​​ന്‍റി-20 പ​​​ര​​​ന്പ​​​ര ല​​​ക്ഷ്യ​​​മി​​​ട്ട് ഇ​​​ന്നി​​​റ​​​ങ്ങു​​​ന്നു. കോ​​​ൽ​​​ക്ക​​​ത്ത​​​യി​​​ൽ​​​ ന​​​ട​​​ന്ന ആ​​​ദ്യ മ​​​ത്സ​​​ര​​​ത്തി​​​ൽ അ​​​ഞ്ച് വി​​​ക്ക​​​റ്റ് ജ​​​യം നേ​​​ടി​​​യ ഇ​​​ന്ത്യ ഇ​​​ന്നും ജ​​​യി​​​ച്ച് പ​​​ര​​​ന്പ​​​ര സ്വ​​​ന്ത​​​മാ​​​ക്കാ​​​നു​​​ള്ള ത​​​യാ​​​റെ​​​ടു​​​പ്പി​​​ലാ​​​ണ്. മൂ​​​ന്ന് മ​​​ത്സ​​​ര പ​​​ര​​​ന്പ​​​ര​​​യി​​​ൽ 1-0ന് ​​​മു​​​ന്നി​​​ലാ​​​ണെ​​​ന്ന​​​ത് ഇ​​​ന്ത്യ​​​ക്ക് ആ​​​ശ്വാ​​​സം പ​​​ക​​​രു​​​ന്പോ​​​ഴും കോ​​​ൽ​​​ക്ക​​​ത്ത​​​യി​​​ൽ മു​​​ൻ​​​നി​​​ര ബാ​​​റ്റ്സ്മാ​​ന്മാ​​​ർ പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട​​​ത് ആ​​​ശ​​​ങ്ക​​​യ്ക്ക് കാ​​​ര​​​ണ​​​മാ​​​കു​​​ന്നു.ട്വ​​​ന്‍റി-20​​​യി​​​ൽ വി​​​ൻ​​​ഡീ​​​സി​​​നെ​​​തി​​​രേ തു​​​ട​​​ർ​​​ച്ച​​​യാ​​​യി നാ​​​ല് മ​​​ത്സ​​​ര​​​ങ്ങ​​​ൾ പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട​​​തി​​​ന്‍റെ നാ​​​ണ​​​ക്കേ​​​ട് ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​താ​​​യി​​​രു​​​ന്നു കോ​​​ൽ​​​ക്ക​​​ത്ത​​​യി​​​ലെ ഇ​​​ന്ത്യ​​​ൻ ജ​​​യം. എ​​​ന്നാ​​​ൽ, 2011-18 കാ​​​ല​​​ത്തി​​​ൽ എ​​​ട്ട് ത​​​വ​​​ണ ഇ​​​രു ടീ​​​മു​​​ക​​​ളും ഏ​​​റ്റു​​​മു​​​ട്ടി​​​യ​​​തി​​​ൽ അ​​​ഞ്ച് ജ​​​യം വി​​​ൻ​​​ഡീ​​​സി​​​നു സ്വ​​​ന്ത​​​മാ​​​ണ്.ആദ്യ മത്സരത്തിലെ പോരായ്മകള്‍ പരിഹരിച്ചാവും ഇന്ത്യ ഇന്ന് ഇറങ്ങുന്നത്. ബൗളിങ്‌നിര മികവു കാട്ടിയത് ഇന്ത്യക്ക് കൂടുതല്‍ പ്രതീക്ഷയേകുന്നുണ്ട്.

ബാറ്റിങ്‌നിര കൂടി മികച്ച പ്രകടനം പുറത്തെടുത്താല്‍ ഇന്നത്തെ മത്സരവും ഇന്ത്യക്ക് അനായാസം കൈപ്പിടിയിലൊതുക്കാനാവും. ടി20യില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേയുള്ള മോശം റെക്കോര്‍ഡുകള്‍ പഴങ്കഥയാക്കാനൊരുങ്ങുകയാണ് ടീം ഇന്ത്യ. ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട ഈഡന്‍ ഗാര്‍ഡനില്‍ വിന്‍ഡീസ് വെല്ലുവിളി മറികടന്ന് വിജയത്തോടെ തുടങ്ങാന്‍ ഇന്ത്യക്ക് കഴിഞ്ഞിരുന്നു. ബൗളര്‍മാര്‍ അവസരത്തിനൊത്ത് ഉയര്‍ന്നതോടെ ടി20 ചാംപ്യന്മാരെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ പരമ്പരയില്‍ 1-0ന്റെ ലീഡ് നേടിയത്.ബൗളര്‍മാര്‍ അടക്കിവാണ കൊല്‍ക്കത്തിയിലെ ഈഡന്‍ ഗാര്‍ഡനില്‍ ടോസ് ലഭിച്ചതോടെ ക്യാപ്റ്റന്‍ രോഹിത്തിന് മറ്റൊന്നും ചിന്തിക്കാനുണ്ടായിരുന്നില്ല. ബൗളിങ് തിരഞ്ഞെടുത്ത ക്യാപ്റ്റന്റെ തീരുമാനം ശരിവക്കുന്നതായിരുന്നു പിന്നീട് കണ്ടത്. മൂന്നാം ഓവറിലെ ആദ്യ പന്തില്‍ തന്നെ ഓപ്പണിങ് ബാറ്റ്‌സ്മാന്‍ ദിനേശ് രാംദിനെ ഉമേഷ് യാദവ് കാര്‍ത്തിക്കിന്റെ കൈകളിലെത്തിച്ചു. സ്പിന്‍ മാന്ത്രികന്‍ കുല്‍ദീപ് യാദവും ഖലീല്‍ അഹമ്മദും ക്രുണാല്‍ പാണ്ഡ്യയും മികച്ച പന്തുകളെറിഞ്ഞതോടെ വിന്‍ഡീസ് ബാറ്റിങ്‌നിര ഓരോരുത്തരായി പവലിയനിലേക്കെത്തി. വിന്‍ഡീസിന്റെ നട്ടെല്ലൊടിച്ചത് കുല്‍ദീപ് യാദവാണ്. നാല് ഓവറില്‍ 13 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് നിര്‍ണായക വിക്കറ്റുകളാണ് താരം പിഴുതത്. വിന്‍ഡീസ് മധ്യനിരയിലെ കരുത്തന്‍മാരായ ക്യാപ്റ്റന്‍ കാര്‍ലോസ് ബ്രാത്‌വെയ്റ്റ്, ഡാരന്‍ ബ്രാവോ, റോവ്മാന്‍ പവല്‍ എന്നിവരെയാണ് ക്രീസില്‍ നിലയുറപ്പിക്കും മുമ്പ് കുല്‍ദീപ് പവലിയനിലേക്ക് മടക്കിയത്.

Recent Updates

Related News