• Home
  • Sports
  • വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടി20യില്‍ ഇന്ത്യയ്ക്ക് അഞ്ചു വ

വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടി20യില്‍ ഇന്ത്യയ്ക്ക് അഞ്ചു വിക്കറ്റ് വിജയം

കൊല്‍ക്കത്ത: വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടി20യില്‍ ഇന്ത്യയ്ക്ക് അഞ്ചു വിക്കറ്റ് വിജയം. 13 പന്തുകള്‍ ശേഷിക്കെയാണ് ഇന്ത്യ ജയം സ്വന്തമാക്കിയത്. 34 പന്തില്‍ നിന്നും 31 റണ്‍സെടുത്ത ദിനേശ് കാര്‍ത്തിക്കാണ് ഇന്ത്യയുടെ വിജയത്തിന് അടിത്തറ പാകിയത്.അതേസമയം, ബൗളിങില്‍ കരുത്ത് കാട്ടിയപ്പോള്‍ ബാറ്റിങില്‍ അനായാസ ജയം സ്വന്തമാക്കാമെന്നുറച്ച ഇന്ത്യ ഒരു വേള തകര്‍ച്ച നേരിട്ടെങ്കിലും വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തികും അരങ്ങേറ്റക്കാരന്‍ ക്രുണാല്‍ പാണ്ഡ്യയും ചേര്‍ന്ന് ടീമിനെ വിജയത്തിലെത്തിച്ചു. മല്‍സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിനെ ഇന്ത്യന്‍ ബൗളര്‍മാര്‍ എട്ടു വിക്കറ്റിന് 108 റണ്‍സിലേക്ക് എറിഞ്ഞൊതുക്കിയപ്പോള്‍ മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യ 17.5 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി വിജയം കണ്ടു. ഇതോടെ മൂന്ന് മല്‍സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി. കുറഞ്ഞ റണ്‍സ് വഴങ്ങി വിന്‍ഡീസിന്റെ മൂന്ന് വിക്കറ്റുകളെടുത്ത കുല്‍ദീപ് യാദവാണ് കളിയിലെ താരം.

Recent Updates

Related News