• Home
  • Sports
  • ഹാമില്‍ട്ടണ്‍ ഏകദിനത്തില്‍ ഇന്ത്യക്ക‌് ബാറ്റിങ‌് തകർച്ച
cricket india

ഹാമില്‍ട്ടണ്‍ ഏകദിനത്തില്‍ ഇന്ത്യക്ക‌് ബാറ്റിങ‌് തകർച്ച

ഹാമില്‍ട്ടണ്‍: ഹാമില്‍ട്ടണ്‍ ഏകദിനത്തില്‍ ഇന്ത്യക്ക‌് ബാറ്റിങ‌് തകർച്ച. ന്യൂസിലാൻഡിന്റെ പേസ് ആക്രമണത്തില്‍ ഇന്ത്യ 30.5 ഓവറില്‍ 92 റണ്‍സില്‍ പുറത്തായി. അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ ട്രെന്റ‌് ബോള്‍ട്ടാണ‌് ഇന്ത്യൻ ബാറ്റിങ‌് നിരയുടെ നട്ടെല്ലൊടിച്ചത‌്. വാലറ്റത്ത് 18 റണ്‍സെടുത്ത് പൊരുതിയ യുസ്‌വേന്ദ്ര ചാഹലാണ് ടോപ‌് ‌സ്‌കോറര്‍.ടോസ് നഷ്ടപ്പെട്ട് ബാറ്റിങ‌് ആരംഭിച്ച ഇന്ത്യയുടെ ധവാനെ(13) ആറാം ഓവറിൽ ബോള്‍ട്ട് പുറത്താക്കി. 200-ാം ഏകദിനം കളിച്ച നായകന്‍ രോഹിത് ശര്‍മ്മയ്ക്കും തിളങ്ങാനായില്ല. എട്ടാം ഓവറിൽ രോഹിത് ശര്‍മ്മ(7) ബോള്‍ട്ട് സ്വന്തം പന്തില്‍ ക്യാച്ചെടുത്ത് പുറത്താക്കി. ഇന്ത്യൻ നിരയിൽ നാല് പേര്‍ മാത്രമാണ് രണ്ടക്കം കണ്ടത്. ബോള്‍ട്ട് 10 ഓവറില്‍ 21 റണ്‍സിന് അഞ്ചും ഗ്രാന്‍ഡ്‌ഹോം 26ന് മൂന്നും വിക്കറ്റ് വീഴ്‌ത്തി.

Recent Updates

Related News