• Home
  • Sports
  • ഏഷ്യ കപ്പി​ന് നാളെ കി​ക്കോഫ്

ഏഷ്യ കപ്പി​ന് നാളെ കി​ക്കോഫ്

അ​ബൂ​ദ​ബി: ഏ​ഷ്യ​ൻ ക​പ്പ്​ ഫു​ട്​​​ബാ​ൾ മ​ൽ​സ​ത്തി​ന്​ വി​സി​ൽ മു​ഴ​ങ്ങാ​ൻ മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം അ​വ​ശേ​ഷി​​ക്കെ ഇ​ന്ത്യ​ൻ ടീം ​തി​ക​ഞ്ഞ ആ​ത്മ​വി​ശ്വ​സ​ത്തി​ലാ​ണ്. മ​ൽ​സ​ര​ത്തി​നാ​യി ഏ​റ്റ​വും ആ​ദ്യം യു.​എ.​ഇ​യി​ലെ​ത്തി​യ ഇ​ന്ത്യ​ൻ ടീം ​പ​ത്ത്​ ദി​വ​സ​ത്തോ​ള​മാ​യി ക​ഠി​ന​മാ​യ പ​രി​ശീ​ല​ന​മാ​ണ്​ ന​ട​ത്തി​യ​ത്.സു​ഖ​ക​ര​മാ​യ കാ​ലാ​വ​സ്​​ഥ​യി​ൽ മൈ​താ​ന​ത്തോ​ട്​ ഇ​ണ​ങ്ങി​യ ക​ളി​ക്കാ​ർ മി​ക​ച്ച ക​ളി പു​റ​ത്തെ​ടു​ക്കാ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്. മ​റ്റ്​ ടീ​മു​ക​ളു​മാ​യി നി​ര​വ​ധി സ​ന്നാ​ഹ മ​ൽ​സ​ര​ങ്ങ​ൾ ക​ളി​ച്ചു ക​ഴി​ഞ്ഞ ഇ​ന്ത്യ​യു​ടെ ആ​ദ്യ മ​ൽ​സ​രം ജ​നു​വ​രി ആ​റി​ന്​ താ​യ്​​ലാ​ൻ​റു​മാ​യാ​ണ്.അ​ബൂ​ദ​ബി അ​ൽ ന​ഹ്യാ​ൻ സ്​​റ്റേ​ഡി​യ​ത്തി​ൽ വൈ​കി​ട്ട്​ 5.30 നാ​ണ്​ മ​ൽ​സ​രം ആ​രം​ഭി​ക്കു​ക. ക​രു​ത്ത​രാ​ണ്​ താ​യ്​​ലാ​ൻ​റ്. മി​ക​ച്ച ക​ളി​ക്കാ​രെ അ​ണി​നി​ര​ത്തു​ന്ന അ​വ​ർ അ​തി​വേ​ഗ​ത്തി​ലു​ള്ള നീ​ക്ക​ങ്ങ​ളി​ലൂ​ടെ​ എ​തി​രാ​ളി​ക​ളെ വ​രു​തി​യി​ലാ​ക്കാ​റാ​ണ്​ പ​തി​വ്​.

നാല് ടീമുകൾ വീതമടങ്ങുന്ന ആറ് ഗ്രൂപ്പുകളാണ് പ്രാഥമി​ക റൗണ്ടി​ലുള്ളത്. ഓരോ ഗ്രൂപ്പി​ലെ ആദ്യ രണ്ട് സ്ഥാനക്കാരും മി​കച്ച നാല് മൂന്നാം സ്ഥാനക്കാരുമാണ് പ്രീക്വാർട്ടർ റൗണ്ടി​ലെത്തുന്നത്. ഈ മാസം 20 മുതലാണ് പ്രീക്വാർട്ടർ മത്സരങ്ങൾതുടങ്ങുന്നത്. ക്വാർട്ടർ ഫൈനലുകൾ 24, 25 തീയതി​കളി​ലും സെമി​ഫൈനൽ 28, 29 തീയതി​കളി​ലും നടക്കും. ഫെബ്രുവരി​ ഒന്നി​ന് സായെദ് സ്പോർട്സ് സി​റ്റി​ സ്റ്റേഡി​യത്തി​ലാണ് ഫൈനൽ.2011ൽ ഗ്രൂപ്പ് റൗണ്ടി​ലെ ഒറ്റ മത്സരംപോലും ജയി​ക്കാതെ ഇന്ത്യ പുറത്താവുകയായി​രുന്നു. എന്നാൽ, ഇത്തവണ അത്ഭുതങ്ങൾ സൃഷ്ടി​ക്കാനുള്ള തയ്യാറെടുപ്പി​ലാണ് സ്റ്റീഫൻ കോൺ​സ്റ്റന്റൈൻ പരി​ശീലി​പ്പി​ക്കുന്ന ഇന്ത്യൻ സംഘം. സുനി​ൽ ഛെത്രി​യാണ് നായകൻ. രണ്ട് മലയാളി​കൾ ടീമി​ലുണ്ട്. അനസ് എടത്തൊടി​കയും ആഷിഖ് കുരുണി​യനും.

Recent Updates

Related News