• Home
  • Sports
  • ഇന്ത്യയും ഓസ‌്ട്രേലിയയും ഇന്ന‌് രണ്ടാം ടെസ‌്റ്റിന‌് ഇറങ്ങുന്

ഇന്ത്യയും ഓസ‌്ട്രേലിയയും ഇന്ന‌് രണ്ടാം ടെസ‌്റ്റിന‌് ഇറങ്ങുന്നു

പെർത്ത‌്: ബൗളർമാരുടെ പറുദീസയിൽ പ്രതീക്ഷയ‌്ക്കൊപ്പം ആശങ്കയുമായി ഓസ‌്ട്രേലിയയും ഇന്ത്യയും ഇന്ന‌് രണ്ടാം ടെസ‌്റ്റിന‌് ഇറങ്ങുന്നു. ഇരുവശങ്ങളിലും ടീമുകൾ പേസ‌് നിരയെ അണിനിരത്തിക്കഴിഞ്ഞു. ഇന്ത്യൻ സമയം 7.50ന‌് ആദ്യപന്ത‌് മൂ‌‌ളിപ്പറക്കും. പരമ്പരയിലെ ആദ്യകളി ജയിച്ച ഇന്ത്യക്ക‌് അതിന്റെ ആത്മവിശ്വാസമുണ്ട‌്. അതിവേഗ ബൗളർമാരുടെ മികവിൽ തിരിച്ചുപിടിക്കാൻ ഓസീസും ഒരുങ്ങി നവീകരിച്ചശേഷം ആദ്യ ടെസ‌്റ്റിനാണ‌് പെർത്ത‌് വേദിയാകുന്നത‌്. അതിനാൽ ഇരുടീമിനും പിച്ചിന്റെ സ്വഭാവം കൃത്യമായി പിടികിട്ടിയിട്ടില്ല. എത്രത്തോളം ബൗൺസ‌ുണ്ടോ, അത്രയും ഈ പിച്ചിൽ കിട്ടുമെന്നാണ‌് ക്യുറേറ്ററുടെ വാദം.

Recent Updates

Related News