• Home
  • Sports
  • ഇന്ത്യയ്ക്ക് അഡ്‌ലെയ്ഡ് ക്രിക്കറ്റ് ടെസ്റ്റിൽ തകർപ്പൻ വിജയം

ഇന്ത്യയ്ക്ക് അഡ്‌ലെയ്ഡ് ക്രിക്കറ്റ് ടെസ്റ്റിൽ തകർപ്പൻ വിജയം

അഡ്‌ലെയ്ഡ്: ഒാസ്ട്രേലിയൻ മണ്ണിൽ ചരിത്രം കുറിച്ച് ഇന്ത്യ. ഒാസീസിനെതിരായ മത്സരത്തിൽ ഇന്ത്യയ്ക്ക് ജയം. ഇന്ത്യ 31 റൺസിന്റെ വിജയമാണ് നേടിയത്.323 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസിനെ 291 റൺസിന് പുറത്താക്കിയാണ് ഇന്ത്യ വിജയം പിടിച്ചെടുത്തത്. അവസാന മൂന്നു വിക്കറ്റിൽ 104 റൺസ് കൂട്ടിച്ചേർത്ത ഓസീസ് വാലറ്റമാണ് ഇന്ത്യൻ വിജയം വൈകിച്ചത്. ഇതോടെ നാലു ടെസ്റ്റുകൾ ഉൾപ്പെടുന്ന പരമ്പരയിൽ ഇന്ത്യ 1–0ന് മുന്നിലെത്തി. ഓസ്ട്രേലിയൻ മണ്ണിൽ ഇന്ത്യയുടെ ആറാമത്തെ മാത്രം ടെസ്റ്റ് വിജയമാണിത്. ഒന്നാം ഇന്നിങ്സിൽ സെഞ്ചുറിയും രണ്ടാം ഇന്നിങ്സിൽ അർധസെഞ്ചുറിയും നേടി ഇന്ത്യൻ ബാറ്റിങ്ങിന്റെ നെടുന്തൂണായി മാറിയ ചേതേശ്വർ പൂജാരയാണ് കളിയിലെ കേമൻ. രണ്ടാം ടെസ്റ്റ് വെള്ളിയാഴ്ച പെർത്തിൽ ആരംഭിക്കും.

Recent Updates

Related News