• Home
  • Sports
  • യുവരാജ് സിങ് ടി20 ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയേക്കും
yuvraj

യുവരാജ് സിങ് ടി20 ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയേക്കും

മുംബൈ: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച യുവരാജ് സിങ് ടി20 ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയേക്കുമെന്ന് പ്രതീക്ഷ. ടി20 യില്‍ കളിക്കുന്നതിനായി ബി.സി.സി.ഐക്ക് കത്തെഴുതി അനുമതിക്കായി കാത്തിരിക്കുകയാണ് ഇന്ത്യയുടെ സൂപ്പര്‍ താരം. വിദേശത്തു നടക്കുന്ന ബിഗ് ബാഷ് ലീഗ്, കരീബിയന്‍ പ്രീമിയര്‍ ലീഗ് എന്നിവയടക്കമുള്ള ടി20 ലീഗുകളില്‍ കളിക്കാനാണ് യുവിയുടെ നീക്കം. ബി.സി.സി.ഐ അനുവദിച്ചാല്‍ മാത്രമേ യുവിക്കു ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ലീഗുകളില്‍ കളിക്കാന്‍ സാധിക്കുകയുള്ളൂ. കഴിഞ്ഞ ദിവസമാണ് യുവരാജ് ബി.സി.സി.ഐക്കു കത്തയച്ചത്. നിലവിലെ സാഹചര്യത്തില്‍ യുവരാജ് തടസമായി ഒന്നുമില്ലെന്നും ആവശ്യമാണെങ്കില്‍ അനുമതി നല്‍കാമെന്നുമാണ് ബി.സി.സി.ഐയുടെ നിലപാട്. നേരത്തേ വിരമിച്ച സൂപ്പര്‍ താരങ്ങളായ വീരേന്ദര്‍ സെവാഗ്, സഹീര്‍ ഖാന്‍ എന്നിവര്‍ക്കു യു.എ.ഇയില്‍ നടന്ന ടി10 ലീഗില്‍ കളിക്കാന്‍ ബി.സി.സി.ഐ അനുമതി നല്‍കിയിരുന്നു. വിദേശ ലീഗുകളില്‍ കളിക്കാന്‍ താല്‍പര്യമുണ്ടെന്ന കാര്യം നേരത്തെ തന്നെ യുവരാജ് അറിയിച്ചിരുന്നു.

Recent Updates

Related News