• Home
  • Sports
  • വെസ്റ്റ് ഇന്‍ഡീസിനെതിരായ അഞ്ചാം ഏകദിനത്തില്‍ ഇന്ത്യക്ക് ഒമ്പ

വെസ്റ്റ് ഇന്‍ഡീസിനെതിരായ അഞ്ചാം ഏകദിനത്തില്‍ ഇന്ത്യക്ക് ഒമ്പത് വിക്കറ്റ് ജയം

തിരുവനന്തപുരം: വെസ്റ്റ് ഇന്‍ഡീസിനെതിരായ അഞ്ചാം ഏകദിനത്തില്‍ ഇന്ത്യക്ക് ഒമ്പത് വിക്കറ്റ് ജയം. 105 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ശിഖര്‍ ധവാന്റെ വിക്കറ്റ് മാത്രമാണ് നഷ്ടമായത്. രണ്ടാം വിക്കറ്റില്‍ രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും നിലയുറപ്പിച്ചതോടെ 14.5 ഓവറില്‍ ഇന്ത്യ വിജയലക്ഷ്യം മറികടന്നു. രോഹിത് ശര്‍മ അര്‍ധസെഞ്ചുറി നേടി. 45 പന്തില്‍ നിന്നാണ് രോഹിത് സെഞ്ചുറി നേടിയത്. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി 29 പന്തില്‍ 33 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

ടോ​​സ് നേ​​ടി ബാ​​റ്റിം​​ഗി​​നി​​റ​​ങ്ങി​​യ വി​​ൻ​​ഡീ​​സ് താ​​ര​​ങ്ങ​​ൾ​​ക്ക് ഇ​​ന്ത്യ​​യു​​ടെ പേ​​സ്-​​സ്പി​​ൻ ബൗ​​ള​​ർ​​മാ​​ർ​​ക്കു മു​​ന്നി​​ൽ പി​​ടി​​ച്ചു നി​​ല്ക്കാ​​ൻ സാ​​ധി​​ച്ചി​​ല്ല. 31.5 ഓ​​വ​​റി​​ൽ 104 റ​​ണ്‍​സി​​ന് ഓ​​ൾ ഒൗ​​ട്ടാ​​യി. 25 റ​​ണ്‍​സ് നേ​​ടി​​യ ക്യാ​​പ്റ്റ​​ൻ ജേ​​സ​​ണ്‍ ഹോ​​ൾ​​ഡ​​റാ​​ണ് വി​​ൻ​​ഡീ​​സി​​ന്‍റെ ടോ​​പ് സ്കോ​​റ​​ർ, മ​​ർ​​ലോ​​ണ്‍ സാ​​മു​​വ​​ൽ​​സ് (24 റ​​ണ്‍​സ്), റോ​​വ്മാ​​ൻ പ​​വ​​ൽ (16 റ​​ണ്‍​സ്) എ​​ന്നി​​വ​​രാ​​ണ് ര​​ണ്ട​​ക്കം ക​​ട​​ന്ന മ​​റ്റു താ​​ര​​ങ്ങ​​ൾ. മൂ​​ന്നാം വി​​ക്ക​​റ്റി​​ൽ സാ​​മു​​വ​​ൽ​​സും പ​​വ​​ലും ചേ​​ർ​​ന്നു​​ള്ള 34 റ​​ണ്‍​സ് കൂ​​ട്ടു​​കെ​​ട്ടാ​​ണ് വി​​ൻ​​ഡീ​​സി​​നെ 100 ക​​ട​​ത്താ​​ൻ സ​​ഹാ​​യി​​ച്ച​​ത്. മ​​റു​​പ​​ടി ബാ​​റ്റിം​​ഗി​​നി​​റ​​ങ്ങി​​യ ഇ​​ന്ത്യ​​ൻ നി​​ര​​യി​​ൽ വൈ​​സ് ക്യാ​​പ്റ്റ​​ൻ റോ​​ഹി​​ത് ശ​​ർ​​മ​​യും (63 നോ​​ട്ടൗ​​ട്ട്) ക്യാ​​പ്റ്റ​​ൻ വി​​രാ​​ട് കോ​​ഹ്‌​ലി​​യും (33 നോ​​ട്ടൗ​​ട്ട്) വെ​​ടി​​ക്കെ​​ട്ട് ബാ​​റ്റിം​​ഗ് ന​​ട​​ത്തി ജ​​യം സ​​മ്മാ​​നി​​ച്ചു. ട്വ​​ന്‍റി-20 ശൈ​​ലി​​യി​​ൽ ബാ​​റ്റ് ച​​ലി​​പ്പി​​ച്ച ക്യാ​​പ്റ്റ​​നും വൈ​​സ് ക്യാ​​പ്റ്റ​​നും 14.4-ാം ഓ​​വ​​റി​​ൽ ജ​​യം സ​​മ്മാ​​നി​​ച്ചു.

ഓ​​പ്പ​​ണ​​ർ ശി​​ഖ​​ർ ധ​​വാ​​ന് (ആ​​റ് റ​​ണ്‍​സ്) കാ​​ര്യ​​വ​​ട്ട​​ത്തും ഫോം ​​ക​​ണ്ടെ​​ത്താ​​ൻ സാ​​ധി​​ച്ചി​​ല്ല. 34 റ​​ണ്‍​സ് വ​​ഴ​​ങ്ങി നാ​​ല് വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യ ര​​വീ​​ന്ദ്ര ജ​​ഡേ​​ജ​​യാ​​ണ് മാ​​ൻ ഓ​​ഫ് ദ ​​മാ​​ച്ച്. വി​​രാ​​ട് കോ​​ഹ്‌​ലി ​മാ​​ൻ ഓ​​ഫ് ദ ​​സീ​​രീസ് ആ​​യി. ഇ​​ന്ത്യ​​യു​​ടെ ആ​​ക്ര​​മ​​ണ ബൗ​​ളിം​​ഗ്ടോ​​സ് നേ​​ടി ബാ​​റ്റിം​​ഗ് ആ​​രം​​ഭി​​ച്ച വി​​ൻ​​ഡീ​​സി​​ന് ആ​​ദ്യ ഓ​​വ​​റി​​ൽ ത​​ന്നെ ഇ​​ന്ത്യ​​യു​​ടെ ഓ​​പ്പ​​ണിം​​ഗ് ബൗ​​ള​​ർ ഭു​​വ​​നേ​​ശ്വ​​ർ​​കു​​മാ​​ർ പ്ര​​ഹ​​ര​മേ​ൽ​പ്പി​​ച്ചു. ഇ​​ന്നിം​​ഗ്സി​​ലെ നാ​​ലാം ബോ​​ളി​​ൽ കെ​​യ്റോ​​ണ്‍ പ​​വ​​ലി​​നെ വി​​ക്ക​​റ്റ് കീ​​പ്പ​​ർ ധോ​​ണി​​യു​​ടെ കൈ​​ക​​ളി​​ലെ​​ത്തി​​ച്ചു. ഭു​​വ​​നേ​​ശ്വ​​റി​​നു പി​​ന്നാ​​ലെ ര​​ണ്ടാം ഓ​​വ​​ർ എ​​റി​​ഞ്ഞ ബും​​റ വി​​ൻ​​ഡീ​​സി​​ന്‍റെ ര​​ണ്ടാം വി​​ക്ക​​റ്റ് പി​​ഴു​​തു. ര​​ണ്ടാം ഓ​​വ​​റി​​ലെ അ​​ഞ്ചാം പ​​ന്തി​​ൽ ഷാ​​യ് ഹോ​​പ്പി​​നെ ബൗ​​ൾ​​ഡ് ആ​​ക്കി​​യാ​​ണ് ബും​​റ വി​​ൻ​​ഡീ​​സി​​നെ ഞെ​​ട്ടി​​ച്ച​​ത്. ആ​​ദ്യ ഓ​​വ​​റു​​ക​​ളി​​ൽത​​ന്നെ ര​​ണ്ട് വി​​ക്ക​​റ്റ് ന​​ഷ്ട​​മാ​​യ​​തോ​​ടെ വി​​ൻ​​ഡീ​​സ് പ്ര​​തി​​രോ​​ധ​​ത്തി​​ലേ​​ക്ക് വ​​ലി​​ഞ്ഞു. അ​​ഞ്ച് ഓ​​വ​​റു​​ക​​ൾ പി​​ന്നി​​ട്ട​​പ്പോ​​ൾ ആ​​റു റ​​ണ്‍​സാ​​യി​​രു​​ന്നു അ​​വ​​രു​​ടെ സ​​ന്പാ​​ദ്യം. 5.2-ാം ഓ​​വ​​റി​​ൽ റോ​​വ്മാ​​ൻ പ​​വ​​ലി​​ന്‍റെ ബാ​​റ്റി​​ൽ നി​​ന്നാ​​ണ് ആ​​ദ്യ ഫോ​​ർ പി​​റ​​ന്ന​​ത്. ലോം​​ഗ് ഓ​​ഫി​​ലൂ​​ടെ ബും​​റ​​യു​​ടെ പ​​ന്ത് ബൗ​​ണ്ട​​റി​​യി​​ലേ​​ക്ക് പാ​​യി​​ച്ച​​പ്പോ​​ൾ വി​​ൻ​​ഡീ​​സ് സ്കോ​​ർ ര​​ണ്ട​​ക്ക​​ത്തി​​ൽ പ്ര​​വേ​​ശി​​ച്ചു.

തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടു ബൗ​​ണ്ട​​റി​​ക​​ൾ പാ​​യി​​ച്ച് ഏ​​ഴാം ഓ​​വ​​റി​​ൽ മ​​ർ​​വ​​ൽ സാ​​മു​​വ​​ൽ വി​​ൻ​​ഡീ​​സി​​നു താ​​ളം ക​​ണ്ടെ​​ത്താ​​ൻ ശ്ര​​മി​​ച്ചു.സ്കോ​​ർ 36 ലെ​​ത്തി​​യ​​പ്പോ​​ൾ വി​​ൻ​​ഡീ​​സി​​ന്‍റെ മൂ​​ന്നാം വി​​ക്ക​​റ്റ് ന​​ഷ്ട​​മാ​​യി. ര​​വീ​​ന്ദ്ര ജ​​ഡേ​​ജ​​യു​​ടെ പ​​ന്ത് ഉ​​യ​​ർ​​ത്തി​​യ​​ടി​​ക്കാ​​ൻ ശ്ര​​മി​​ച്ച സാ​​മു​​വ​​ൽ​​സ് ക്യാ​​പ്ട​​ൻ കോ​​ഹ്‌ലി​​യു​​ടെ കൈ​​ക​​ളി​​ൽ. 14.5 ഓ​​വ​​റി​​ലാ​​ണ് വി​​ൻ​​ഡീ​​സ് സ്കോ​​ർ 50 ക​​ട​​ന്ന​​ത്. എ​​ന്നാ​​ൽ, തൊ​​ട്ട​​ടു​​ത്ത ഓ​​വ​​റി​​ൽ വി​​ൻ​​ഡീ​​സി​​ന്‍റെ ശ​​ക്ത​​നാ​​യ ബാ​​റ്റ്സ്മാ​​ൻ ഷി​​മോ​​ർ ഹെ​​ഡ്മെ​​യ​​റി​​നെ ര​​വീ​​ന്ദ്ര ജ​​ഡേ​​ജ വി​​ക്ക​​റ്റി​​നു മു​​ന്നി​​ൽ കു​​ടു​​ക്കി. എ​​ൽ​​ബി​​ഡ​​ബ്യു അ​​പ്പീ​​ൽ അ​​ന്പ​​യ​​ർ നി​​ഷേ​​ധി​​ച്ച​​തി​​നെ തു​​ട​​ർ​​ന്ന് ഇ​​ന്ത്യ റി​​വ്യു ആ​​വ​​ശ്യ​​പ്പെ​​ടു​​ക​​യാ​​യി​​രു​​ന്നു. തു​​ട​​ർ​​ന്ന് റി​​വ്യു​​വി​​ലൂ​​ടെ ഹെ​​ഡ്മെ​​യ​​ർ പു​​റ​​ത്താ​​യി. ഖ​​ലീ​​ൽ അ​​ഹ​​മ്മ​​ദി​​ന്‍റെ ആ​​ദ്യ ഓ​​വ​​റു​​ക​​ളി​​ൽ സാ​​മു​​വ​​ൽ​​സ് അ​​ടി​​ച്ചു ത​​ക​​ർ​​ത്ത​​തി​​ന്‍റെ പ്ര​​തി​​കാ​​രം 17-ാമ​​ത്തെ ഓ​​വ​​റി​​ൽ തീ​​ർ​​ത്തു. ഖ​​ലീ​​ലും പ​​വ​​ലും നേ​​ർ​​ക്കു​​നേ​​ർ. ബൗ​​ണ്‍​സ് ചെ​​യ​​ത പ​​ന്ത് പ​​വ​​ലി​​ന്‍റെ ബാ​​റ്റി​​ന്‍റെ എ​​ഡ്ജി​​ൽ ത​​ട്ടി സ്ലി​​പ്പി​​ൽ നി​​ന്ന ശി​​ഖ​​ർ ധ​​വാ​​ന്‍റെ കൈ​​ക​​ളി​​ൽ. വി​​ൻ​​ഡീ​​സ് 57 ന് ​​അ​​ഞ്ച് എ​​ന്ന നി​​ല​​യി​​ലും. 31-ാം ഓ​​വ​​റി​​ലാ​​ണ് വി​​ൻ​​ഡീ​​സ് 100 റ​​ണ്‍​സ് തി​​ക​​ച്ച​​ത്. 32-ാം ഓ​​വ​​റി​​ൽ മൂ​​ന്നാം പ​​ന്തി​​ൽ ര​​വീ​​ന്ദ്ര ജ​​ഡേ​​ജ​​യു​​ടെ പ​​ന്ത് അ​​ടി​​ച്ച​​ക​​റ്റാ​​ൻ ശ്ര​​മി​​ച്ച കെ​​മ​​ർ റോ​​ച്ച് കു​​ൽ​​ദീ​​പ് യാ​​ദ​​വി​​ന്‍റെ കൈ​​ക​​ളി​​ൽ. ഒ​​ഷെ​​യ്ൻ തോ​​മ​​സി​​നെ തൊ​​ട്ട​​ടു​​ത്ത പ​​ന്തി​​ൽ എ​​ൽ​​ബി​​ഡ​​ബ്ല്യു​​വി​​ൽ കു​​ടു​​ക്കി ജ​​ഡേ​​ജ കാ​​ര്യ​​വ​​ട്ടം ഏ​​ക​​ദി​​ന​​ത്തി​​ലെ നാ​​ലാം വി​​ക്ക​​റ്റ് നേ​​ട്ടം സ്വ​​ന്ത​​മാ​​ക്കി. ഒ​​പ്പം വി​​ൻ​​ഡീ​​സ് 104 റ​​ണ്‍​സി​​ന് ഓ​​ൾ ഒൗ​​ട്ട്.

Recent Updates

Related News