• Home
  • Sports
  • വെസ്റ്റ് ഇൻഡീസ് ആൾ റൗണ്ടർ ഡ്വെൻ ബ്രാവോ അന്താരാഷ്ട്ര ക്രിക്കറ

വെസ്റ്റ് ഇൻഡീസ് ആൾ റൗണ്ടർ ഡ്വെൻ ബ്രാവോ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

ജമൈക്ക: വെസ്റ്റ് ഇൻഡീസ് ആൾ റൗണ്ടർ ഡ്വെൻ ബ്രാവോ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. 35 കാരനായ ബ്രാവോ വിൻഡീസിനുവേണ്ടി എല്ലാ ഫോർമാറ്റുകളിലുമായി 270 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 2004 ൽ ഇംഗ്ളണ്ടിനെതിരെ ഏകദിനത്തിലായിരുന്നു അന്താരാഷ്ട്ര അരങ്ങേറ്റം., 2012, 2016 ട്വന്റി 20 ലോകകപ്പുകളിൽ വിൻഡീസിനെ കിരീടമണിയിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു. 2016 ലോകകപ്പിലാണ് അവസാനമായി ട്വന്റി 20 കളിച്ചത്.

66 ട്വന്റി20 മത്സരങ്ങളാണ് ബ്രാവൊ വെസ്റ്റ്ഇന്‍ഡീസിനായി കളിച്ചിട്ടുള്ളത്. 1142 റണ്‍സ് നേടിയ താരത്തിന് നാല് അര്‍ധ സെഞ്ചുറികളുണ്ട്. 52 വിക്കറ്റും താരത്തിനുണ്ട്. 28 റണ്‍സിന് നാല് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. വിന്‍ഡീസിനായി 164 ഏകദിന മത്സരങ്ങള്‍ ബ്രാവോ കളിച്ചു. 2968 റണ്‍സാണ് അക്കൗണ്ടിലുള്ളത്. രണ്ട് സെഞ്ചുറി നേടിയ താരം 199 വിക്കറ്റും വാഴ്തിയിട്ടുണ്ട്. 40 ടെസ്റ്റ് കളിച്ച താരം നേടിയത് 2200 രണ്‍സാണ്. മൂന്ന് സെഞ്ചുറിയും 86 വിക്കറ്റും ടെസ്റ്റിലും നേടി.

14 വര്‍ഷത്തെ കരിയറിനു ശേഷമാണ് ബ്രാവോ വിരമിക്കാന്‍ തീരുമാനിച്ചത്. വരും തലമുറയ്ക്ക് അവസരം കൊടുക്കുന്നതിനുമായി തന്റെ മുന്‍ഗാമികള്‍ ചെയ്തത് പോലെ താനും വഴിമാറിക്കൊടുക്കുകയാണെന്നാണ് ഡ്വെയിന്‍ ബ്രാവോ തന്റെ റിട്ടയര്‍മെന്റ് കുറിപ്പില്‍ സൂചിപ്പിച്ചത്. അന്താരാഷ്ട്രി ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും ഐപിഎല്‍ പോലുള്ള വേദികളില്‍ ബ്രാവോയെ കാണാനാവും എന്ന ആശ്വാസത്തിലാണ് ക്രിക്കറ്റ് പ്രേമികള്‍.

Recent Updates

Related News