• Home
  • Sports
  • ദക്ഷിണാഫ്രിക്ക ജയംകുറിച്ചു

ദക്ഷിണാഫ്രിക്ക ജയംകുറിച്ചു

സെഞ്ചൂറിയൻ: ഡുവാൻ ഒ‌ളിവറിന്റെ മികവിൽ പാകിസ്ഥാനെതിരായ ആദ്യടെസ‌്റ്റിൽ രണ്ടുദിനം ബാക്കിനിൽക്കെ ദക്ഷിണാഫ്രിക്ക ജയംകുറിച്ചു. ആറ‌് വിക്കറ്റിനാണ‌് ജയം. പാകിസ്ഥാൻ മുന്നോട്ട‌ുവച്ച 149 റണ്ണിന്റെ വിജയലക്ഷ്യം നാല‌് വിക്കറ്റ‌് നഷ്ടത്തിൽ ദക്ഷിണാഫ്രിക്ക മറികടന്നു. ഇതോടെ മൂന്ന‌് ടെസ‌്റ്റുകളുള്ള പരമ്പരയിൽ ദക്ഷിണാഫ്രിക്ക മുന്നിലെത്തി (1–-0).രണ്ടിന്നിങ‌്സിലുമായി 11 വിക്കറ്റ‌് വീഴ‌്ത്തിയ പേസർ ഒളിവറാണ‌് ദക്ഷിണാഫ്രിക്കയുടെ വിജയശിൽപ്പി. രണ്ടാം ഇന്നിങ‌്സിൽ അരസെഞ്ചുറി നേടി ഹഷിം അംലയും (63) ഡീൻ എൽഗറും (50) ആതിഥേയർക്കായി തിളങ്ങി. സ‌്കോർ: പാകിസ്ഥാൻ 181, 190. ദക്ഷിണാഫ്രിക്ക 223, 4–-151.

Recent Updates

Related News