• Home
  • Sports
  • ഗെയ്‌ലിനെ പിന്നിലാക്കി രോഹിത് ശർമ്മ
rohith gayle

ഗെയ്‌ലിനെ പിന്നിലാക്കി രോഹിത് ശർമ്മ

ഫ്‌ളോറിഡ:ഞായറാഴ്ച നടന്ന വിന്‍ഡീസിനെതിരായ മത്സരത്തോടെ അന്താരാഷ്ട്ര ട്വന്റി-20 യില്‍ കൂടുതല്‍ സിക്‌സ് എന്ന നേട്ടം രോഹിത് ശര്‍മ സ്വന്തമാക്കി. ഞായറാഴ്ച മൂന്ന് സിക്‌സ് അടിച്ചതോടെ രോഹിതിന് 106 സിക്‌സുകളായി. വിന്‍ഡീസ് താരം ക്രിസ് ഗെയ്ലിന്റെ (105) റെക്കോഡാണ് മറികടന്നത്.ന്യൂസീലന്‍ഡിന്റെ മാര്‍ട്ടിന്‍ ഗുപ്റ്റിലാണ് മൂന്നാമത് (103). അന്താരാഷ്ട്ര ട്വന്റി-20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സും രോഹിത് ശര്‍മയുടെ പേരിലാണ് (2422). വിരാട് കോലിയാണ് രണ്ടാമത് (2310).

ഇതേ മത്സരത്തോെട ഐ.പി.എല്‍. ഉള്‍പ്പെടെ ട്വന്റി-20 മത്സരങ്ങളില്‍ കൂടുതല്‍ റണ്‍സ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ പേരിലായി. ഞായറാഴ്ച 28 റണ്‍സ് നേടിയതോടെ വിരാട് കോലിക്ക് ട്വന്റി-20 യില്‍ 8416 റണ്‍സായി. 8392 റണ്‍സ് എടുത്ത സുരേഷ് റെയ്നയെ മറികടന്നു.

Recent Updates

Related News