• Home
  • Sports
  • വനിതാ ലോകകപ്പ‌് ട്വന്റി–20 ക്രിക്കറ്റിൽ ഇന്ത്യക്ക‌് വിജയത്തു

വനിതാ ലോകകപ്പ‌് ട്വന്റി–20 ക്രിക്കറ്റിൽ ഇന്ത്യക്ക‌് വിജയത്തുടക്കം

ഗുയാന: വനിത ട്വന്റിട്വന്റി ലോകകപ്പ് അരങ്ങേറ്റ മത്സരത്തില്‍ ഇന്ത്യക്ക‌് വിജയത്തുടക്കം. 34 റണ്‍സിനാണ് ഇന്ത്യന്‍ വനിതകള്‍ കിവീസ് പടയെ തകര്‍ത്തത്. ഇന്ത്യന്‍ നായിക ഹര്‍മന്‍പ്രീത് കൗറിന്റെ തകര്‍പ്പന്‍ സെഞ്ചുറിയലൂടെ ഇന്ത്യ നിശ്ചിത ഓവറില്‍ 194 റണ്‍സാണ് നേടിയത്. രാജ്യാന്തര ടി20 മത്സരങ്ങളില്‍ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയായിരിക്കുകയാണ് ഹര്‍മന്‍പ്രീത്.അരസെഞ്ചുറി നേടിയ ഓപ്പണർ സുസീ ബേറ്റ്സ‌ാണ‌് (50 പന്തിൽ 67) ന്യൂസിലൻഡിന്റെ ടോപ‌് സ‌്കോറർ. അവസാന ഒാവറുകളിൽ കറ്റെയ‌് മാർട്ടിനും(25 പന്തിൽ 39) ലീഗ്‌ കാസ്‌പെറെകും(9 പന്തിൽ 19) പൊരുതിയെങ്കിലും ലക്ഷ്യം നേടാനായില്ല. മൂന്നുവീതം വിക്കറ്റ‌് വീഴ‌്ത്തിയ ദയാലൻ ഹേമലതയും പൂനം യാദവുമാണ‌് ന്യൂസിലൻഡിനെ പിടിച്ചുകെട്ടിയത‌്. രാധ യാദവ‌് രണ്ട‌ുവിക്കറ്റ‌് നേടി.

ടോസ‌് നേടി ബാറ്റിങ‌് തുടങ്ങിയ ഇന്ത്യയുടെ തുടക്കം തകർച്ചയോടെയായിരുന്നു. എന്നാൽ, ക്യാപ‌്റ്റൻ കളത്തിലെത്തിയതോടെ കളി മാറി. ന്യൂസിലൻഡ‌് ബൗളർമാരെ തലങ്ങും വിലങ്ങും ഹർമൻപ്രീത‌് സിക‌്സറുകളും ബൗണ്ടറികളും പായിച്ചു. വനിതാ ലോകകപ്പ‌് ട്വന്റി–-20യിൽ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻതാരമാണ‌് ഹർമൻപ്രീത‌് ലോകത്തിലെ മൂന്നാമത്തെ കളിക്കാരിയും.എട്ട‌് സിക‌്സറുകളും ഏഴ‌് ബൗണ്ടറികളും ഉൾപ്പെട്ടതായിരുന്നു ഇന്ത്യൻ ക്യാപ‌്റ്റൻ ഇന്നിങ‌്സ‌്. തുടക്കത്തിൽ ഉറച്ച ഒരു എൽബിഡബ്ല്യു അപ്പീലിൽനിന്ന‌് ഹർമൻപ്രീത‌് രക്ഷപ്പെട്ടിരുന്നു. അമ്പയർ ഔട്ട‌് വിളിച്ചില്ല. പിന്നെ, ഹർമൻപ്രീത‌് തിരിഞ്ഞുനോക്കിയില്ല. ആദ്യം അൽപ്പമൊന്ന‌ു പരുങ്ങിക്കളിച്ചശേഷം ഉഗ്രരൂപം പൂണ്ടു. ന്യൂസിലൻഡ‌്നിരയിലെ സ‌്പിന്നർമാരെല്ലാം അടിവാങ്ങി. അവസാന ഓവറിലാണ‌് ഹർമൻപ്രീത‌് പുറത്തായത‌്. ജെമീമ‌ റോഡ്രിഗസ‌ായിരുന്നു ഹർമൻപ്രീതിന‌് കൂട്ട‌്. ജെമീമ 45 പന്തിൽ 59 റൺ നേടി. ഏഴ‌് ബൗണ്ടറികൾ ഇൗ ഇന്നിങ‌്സിൽ  ഉൾപ്പെട്ടു. നാലാം വിക്കറ്റിൽ 134 റണ്ണാണ‌് ഇരുവരും അടിച്ചുകൂട്ടിയത‌്. താനിയ ഭാട്ടിയയും (6 പന്തിൽ 9) സ‌്മൃതി മന്ദാനയും (7 പന്തിൽ 2) പെട്ടെന്ന‌് മടങ്ങി. ഹേമലത 15 റണ്ണെടുത്ത‌് പുറത്തായി.

Recent Updates

Related News