• Home
  • Sports
  • വനിതാ ഹോക്കി ലോകകപ്പ്: ഇന്ത്യ ക്വാര്‍ട്ടറില്‍ ഫൈനലില്‍

വനിതാ ഹോക്കി ലോകകപ്പ്: ഇന്ത്യ ക്വാര്‍ട്ടറില്‍ ഫൈനലില്‍

ലണ്ട

ന്‍: വനിതാ ലോകകപ്പ് ഹോക്കിയില്‍ ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. പ്ലേ ഓഫില്‍ ഇറ്റലിയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് കീഴടക്കിയാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. ലാല്‍റെംസിയാമി(9), നേഹ ഗോയല്‍(45), വന്ദന കതാരിയ(55) എന്നിവരാണ് ഇന്ത്യയുടെ ഗോളുകള്‍ നേടിയത്. ചില ഒറ്റപ്പെട്ട ആക്രമണങ്ങള്‍ ഇറ്റലിയുടെ ഭാഗത്ത് നിന്നുണ്ടായെങ്കിലും ഇന്ത്യ പ്രതിരോധിച്ചു. അയര്‍ലന്‍ഡാണ് ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ എതിരാളി. ഗ്രൂപ്പ് ഘട്ടത്തില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ഏകപക്ഷീയമായ ഒരു ഗോളിനു അയര്‍ലന്‍ഡ് ജയിച്ചിരുന്നു

Recent Updates

Related News